Connect with us
Malayali Express

Malayali Express

മെഡിക്കല്‍ കോളേജുകളില്‍ ഡിസംബര്‍ ഒന്നിനകം ക്ലാസ്സുകള്‍ ആരംഭിക്കണം; കേന്ദ്ര ആരോഗ്യമന്ത്രാലയം

INDIA

മെഡിക്കല്‍ കോളേജുകളില്‍ ഡിസംബര്‍ ഒന്നിനകം ക്ലാസ്സുകള്‍ ആരംഭിക്കണം; കേന്ദ്ര ആരോഗ്യമന്ത്രാലയം

Published

on

രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ ഡിസംബര്‍ ഒന്നിനകം ക്ലാസ്സുകള്‍ ആരംഭിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശം. 2020-21 അദ്ധ്യയന വര്‍ഷം പ്രവേശനം നേടിയ യു.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി ഒന്നിനും പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നിനുമാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം കത്തു നല്‍കി.

നിലവില്‍ ചില മെഡിക്കല്‍ കോളേജുകളില്‍ ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. അവര്‍ക്ക് ക്ലാസ്സുകള്‍ തുടരാം. എന്നാല്‍ ക്ലാസ്മുറികള്‍, ലബോറട്ടറി, ഓപ്പറേഷന്‍ തിയേറ്റര്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കോവ്ഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് തീരുമാനം.

നിലവില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് സംഘടിപ്പിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതിന്റെ ഭാഗമായി സര്‍വ്വകലാശാലകളില്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കാന്‍ നേരത്തേതന്നെ യി.ജി.സി. അനുമതി നല്‍കിയിരുന്നു.

Continue Reading

Latest News