Connect with us
Malayali Express

Malayali Express

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍ ഇനി ബംഗ്ലദേശിനും; വിതരണം ചെയ്യുക മൂന്നു കോടി ഡോസ്

INDIA

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍ ഇനി ബംഗ്ലദേശിനും; വിതരണം ചെയ്യുക മൂന്നു കോടി ഡോസ്

Published

on

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍ ബംഗ്ലാദേശിനും നല്‍കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണ. മൂന്നു കോടി ഡോസ്സുകള്‍ നല്‍കാനാണ് നിലവില്‍ തീരുമാനിച്ചിട്ടുളളത്. ഓക്സ്ഫഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയായാലുടന്‍ വാക്സിന്‍ നല്‍കും.

ഇന്ത്യന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയവും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് വാകസിന്‍ വിതരണം സംബന്ധിച്ച് ധാരണ ആയത്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചു. നിലവില്‍ അഞ്ചു കോവിഡ് വാക്സിനുകളുടെ പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കുന്നത്. വാക്സിന്‍ തയ്യാറായാല്‍ ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി വാക്സിന്‍ ബംഗ്ലാദേശിന് നല്‍കും.

വാക്സിന്‍ വിതരണം സാധ്യമാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് ബംഗ്ലാദേശിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം ദൊരൈസ്വാമി ട്വീറ്റു ചെയ്തു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ലോകരാജ്യങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നും അയല്‍ രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യ സജ്ജീവ പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Continue Reading

Latest News