INDIA
‘ഗോക്കള്‍ നമ്മുടെ മാതാവ്, കശാപ്പ് അനുവദിക്കില്ല’ ; ഗോവധ നിരോധന നിയമവുമായി കര്‍ണാടകയും

ഗോവധ നിരോധനനിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക. ബെംഗളൂരുവില്‍ നടന്ന മന്ത്രിസഭാ യോഗത്തിനുശേഷം മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന് ആണ് ഇക്കാര്യം അറിയിച്ചത്. വരുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഗോമാതാവിനെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ നിയമം നടപ്പിതാക്കുന്നതെന്നും മന്ത്രി പറഞ്ഞു. നലവില്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഗോവധ നിരോധന നിയമം നടപ്പാക്കിയിട്ടുള്ളത്. അതിനാല്‍ ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശനം നടത്തുമെന്നും വ്യത്യസ്തമായ നിയമമായിരിക്കുമെന്നും ചവാന് പറഞ്ഞു.
”വിഷയം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. നിയമത്തിലെ വ്യവസ്ഥകള്‍ ബില്‍ അവതരിപ്പിച്ചശേഷം അറിയിക്കും. ഗോക്കള്‍ നമ്മുടെ മാതാവാണ് അവയെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ല. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉറപ്പായും അവതരിപ്പിക്കും’ പ്രഭു ചവാന് പറഞ്ഞു.
സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനാണ് ലവ് ജിഹാദ്, ഗോവധ നിരോധന നിയമം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതുമായ സിദ്ധരാമയ്യ പറഞ്ഞു. മോദി സര്‍ക്കാര്‍ വന്നതോടെ ബീഫിന്റെ കയറ്റുമതി കൂടിയെന്നും ഇത് ചെയ്യുന്നവര്‍ ബിജെപി നേതാക്കള്‍ ആണെന്നും സിദ്ധരാമയ്യ ആരോപണമുന്നയിച്ചു.

കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്

പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും

എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA8 hours ago
മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത
-
KERALA8 hours ago
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല
-
INDIA8 hours ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA8 hours ago
കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍
-
INDIA9 hours ago
പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
-
INDIA9 hours ago
എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA9 hours ago
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്
-
INDIA18 hours ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം