Connect with us
Malayali Express

Malayali Express

നാല് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍

KERALA

നാല് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍

Published

on

ഇടുക്കി: നാലുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ കസ്റ്റഡിയില്‍. വലിയതോവാള കൊച്ചുപുരയ്ക്കല്‍ ഷാജി(48)യെയാണ് മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി ഷാജിയുടെ ഓട്ടോറിക്ഷയില്‍ കുടുംബം പോയിരുന്നു. കുട്ടിയെ ഡ്രൈവറുടെ കൂടെ ഇരുത്തിയശേഷം ഡോക്ടറെ കാണുന്നതിനായി മാതാപിതാക്കള്‍ പോയി. ഈ സമയത്താണ് ഓട്ടോറിക്ഷയില്‍ വച്ച് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. ഷാജി ഉപദ്രവിച്ചതായി രണ്ട് ദിവസത്തിന് ശേഷം കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. വനിതാ പോലീസ് സ്ഥലത്തെത്തി കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. സംഭവം കോട്ടയത്തുവച്ചായതിനാല്‍ പ്രതിയെയും കേസ് വിവരങ്ങളും കോട്ടയം പോലീസിന് കൈമാറുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.

Continue Reading

Latest News