USA
ടെക്സസ് സ്റ്റേറ്റ് ഫുട്ബോൾ താരം വെടിയേറ്റു മരിച്ചു : രണ്ടു പേർ അറസ്റ്റിൽ

പി പി ചെറിയാൻ
സാൻമാർക്കസ് (ടെക്സസ്) ∙ ടെക്സസ് സംസ്ഥാന യൂണിവേഴ്സിറ്റി ഫുട്ബോൾ കളിക്കാരൻ കംബ്രെയ്ൽ വിന്റേഴ്സ് (20) വെടിയേറ്റ് കൊല്ലപ്പെട്ട കേസ്സിൽ നലിസാ ബ്രിയാന (20), ടൈറീക്ക് ഫിയാചൊ (20) എന്നിവരെ സാൻമാർക്കസ് പൊലീസ് അറസ്റ്റു ചെയ്തു. സാൻമാർക്കസ് അക്വറീന സ്പ്രിംഗ് ഡ്രൈവിൽ സ്ഥിതി ചെയ്യുന്ന ലോഡ്ജ് അപ്പാർട്ട്മെന്റിന് മുമ്പിൽ നവംബർ 25 ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. മയക്കു മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ചു വിവരം ലഭിച്ചയുടൻ എത്തിയ പൊലീസ്, നെഞ്ചിൽ വെടിയേറ്റു കിടക്കുന്ന വിന്റേഴ്സിന് പ്രഥമ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. ടെക്സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി സൊഫമൂറായിരുന്നു വിന്റേഴ്സ്. ടീമിൽ ഡിഫൻസീവ് ബാക്കായിരുന്നുവെന്ന് കോച്ച് ജേക്ക് സ്വവിറ്റൽ പറഞ്ഞു.
ഹൂസ്റ്റണിൽ നിന്നുളള്ള വിന്റേഴ്സ് അലീഫ് ടെയ്ലർ ഹൈസ്കൂളിൽ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. ഭാവിയിലെ നല്ലൊരു ഫുട്ബോൾ താരത്തെയാണ് നഷ്ടമായതെന്ന് യൂണിവേഴ്സിറ്റി കോച്ച് പറഞ്ഞു. യൂണിവേഴ്സിറ്റി അധികൃതരും വിന്റേഴ്സിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചിച്ചു. അനതിസാധാരണമായ അത്ലറ്റിക് കഴിവുള്ള യുവാവായിരുന്നു വിന്റേഴ്‍സെന്നും യൂണിവേഴ്സിറ്റി സന്ദേശത്തിൽ ചൂണ്ടികാട്ടി.

നോര്‍ത്തമേരിക്കയിലെ സംഘടനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച് എന്‍എഫ്എംഎ

കുറുമ്പോലത്ത് കെ.എം.മാത്യു (രാജുച്ചായൻ,69) കാൽഗറിയിൽ നിര്യാതനയായി

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍
-
KERALA8 hours ago
മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത
-
KERALA8 hours ago
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല
-
INDIA8 hours ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA8 hours ago
കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍
-
INDIA8 hours ago
പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
-
INDIA8 hours ago
എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA8 hours ago
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്
-
INDIA18 hours ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം