USA
ബൈഡനെ അംഗീകരിക്കാൻ വിസമ്മതിച്ച് വീണ്ടും മെക്സിക്കൻ പ്രസിഡന്റ്

പി പി ചെറിയാൻ
മെക്സിക്കോ സിറ്റി ∙ നവംബർ മൂന്നിന് അമേരിക്കയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ജനകീയ വോട്ടുകളും, ഇലക്ട്രറൽ വോട്ടുകളും നേടിയ ജോ ബൈഡന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന് ആവർത്തിച്ച് മെക്സിക്കൻ പ്രസിഡന്റ്. നവംബർ 25 ബുധനാഴ്ച സാധാരണ ഗവൺമെന്റ് ന്യുസ് കോൺഫറൻസിലാണ് പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രാഡർ തന്റെ തീരുമാനം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്.
അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗീകമായി അവസാനിപ്പിച്ചു വിജയിയെ പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം. ആദ്യമേ തന്നെ അഭിനന്ദിക്കുന്നത് തെറ്റാണെന്നും ഞാൻ വിശ്വസിക്കുന്നു. പ്രസിഡന്റ് പറഞ്ഞു. തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു ഇപ്പോഴും നിരവധി അപ്പീലുകൾ തീർപ്പാക്കേണ്ടതുണ്ട്. അതിന്റെ തീരുമാനം വരുന്നതുവരെ ഞങ്ങൾ ഒരു നടപടിയും സ്വീകരിക്കുകയില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അമേരിക്കയിലെ രാഷ്ട്രീയ പാർട്ടികളോടോ, ഇലക്ട്രറൽ നടപടി ക്രമങ്ങളോടൊ, സ്ഥാനാർഥികളോടെ, ഞങ്ങൾ എതിരല്ല. അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡനെ അംഗീകരിക്കണമെന്ന് നവംബർ 24 ചൊവ്വാഴ്ച തന്റെ ചില സെക്യൂരിറ്റി ക്യാബിനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നതായും പ്രസിഡന്റ് പറഞ്ഞു.
മെക്സിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തിൽ ഡമോക്രാറ്റിക് പാർട്ടിയിലെ പല മുതിർന്ന നേതാക്കളും അസംതൃപ്തി പ്രകടിപ്പിച്ചു. മെക്സിക്കൻ പ്രസിഡന്റിന്റെ തീരുമാനം വിഡ്ഢിത്തമാണെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.
-
INDIA6 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA6 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി
-
INDIA6 hours ago
രാജ്യത്ത് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 150 കടന്നു: സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം
-
INDIA6 hours ago
കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി അഭിമാനിക്കുമായിരുന്നു; പ്രധാനമന്ത്രി
-
KERALA6 hours ago
ശമ്പളമില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
-
INDIA6 hours ago
ഈ കൊടും ക്രൂരത അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്
-
KERALA7 hours ago
റെയില്‍വേ വികസനത്തിന് ആവശ്യമായ വിഹിതം അനുവദിക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് മന്ത്രി ജി സുധാകരന്
-
INDIA7 hours ago
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; ഒന്‍പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച നാളെ