USA
ഡിസംബർ 14ന് ബൈഡൻ ഭൂരിപക്ഷം ഇലക്ട്രറൽ വോട്ടുകൾ നേടിയാൽ വൈറ്റ്ഹൗസ് വിടുമെന്ന് ട്രംപ്

പി പി ചെറിയാൻ
വാഷിംഗ്ടൺ ∙ നാലു വർഷത്തിലൊരിക്കൽ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നതിന് സമ്മേളിക്കുന്ന ഇലക്ട്രറൽ കോളേജ് ഡിസംബർ 14ന് ചേർന്ന് ബൈഡനേയും കമലാ ഹാരിസിനേയും തിരഞ്ഞെടുത്താൽ താൻ വൈറ്റ് ഹൗസ് വിടുമെന്ന് നിലവിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
നവംബർ 26 വ്യാഴാഴ്ച വൈറ്റ് ഹൗസ് ഡിപ്ലൊമേറ്റിക് റസിപ്ഷൻ റൂമിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന യുഎസ് മിലിട്ടറി ലീഡർമാരുമായി ടെലികോൺഫറൻസ് നടത്തിയശേഷം റിപ്പോർട്ടർമാരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇരുപതുമിനിട്ട് നീണ്ടു നിന്ന പത്രസമ്മേളനത്തിൽ പലപ്പോഴും ട്രംപ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രൊജക്റ്റഡ് വിജയിയായ ജോ ബൈഡനു വേണ്ടി തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കുമോ എന്ന റോയിട്ടേഴ്സ് കറസ്പോണ്ടന്റ് ജെഫ് മേസന്റെ ചോദ്യം ട്രംപിനെ പ്രകോപിപ്പിച്ചു. പ്രസിഡന്റിനോടു ഒരിക്കലും ഈ വിധത്തിൽ ചോദിക്കരുതെന്നാണ് ട്രംപ് മറുപടി നൽകിയത്. ഇത്തവണയും തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രിതൃമവും അട്ടിമറിയും നടന്നിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചു.
ബൈഡന് ലഭിച്ച 80 മില്യൺ വോട്ടുകൾ (റെക്കോർഡാണിത്) കൂട്ടായ അട്ടിമറിയുടെ ഫലമാണ്. സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗീകമായി സർട്ടിഫൈ ചെയ്യുന്ന തിരക്കിലാണെന്നും, അതിനുശേഷം ബൈഡന്റെ വിജയം ഔദ്യോഗീകമായി പ്രഖ്യാപിക്കും. അതുവരെ കാത്തിരിക്കണമെന്നും ട്രംപ് പറഞ്ഞു. ഇതുവരെ ഇലക്ട്രറൽ കോളേജ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിട്ടില്ലല്ലോ എന്നും ട്രംപ് ചോദിച്ചു. സുപ്രധാന സംസ്ഥാനങ്ങളിൽ ഒബാമ നേടിയതിനേക്കാൾ വോട്ടുകൾ ബൈഡൻ നേടിയെന്നതു തന്നെ അട്ടിമറി നടന്നു എന്നു വ്യക്തമാണെന്നും ട്രംപ് പറഞ്ഞു.
-
INDIA7 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA7 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി
-
INDIA8 hours ago
രാജ്യത്ത് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 150 കടന്നു: സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം
-
INDIA8 hours ago
കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി അഭിമാനിക്കുമായിരുന്നു; പ്രധാനമന്ത്രി
-
KERALA8 hours ago
ശമ്പളമില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
-
INDIA8 hours ago
ഈ കൊടും ക്രൂരത അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്
-
KERALA8 hours ago
റെയില്‍വേ വികസനത്തിന് ആവശ്യമായ വിഹിതം അനുവദിക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് മന്ത്രി ജി സുധാകരന്
-
INDIA8 hours ago
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; ഒന്‍പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച നാളെ