Connect with us
Malayali Express

Malayali Express

ശബരിമലയില്‍ ജീവനക്കാര്‍ക്ക് കോവിഡ് : സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം

KERALA

ശബരിമലയില്‍ ജീവനക്കാര്‍ക്ക് കോവിഡ് : സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം

Published

on

ശബരിമല: ശബരിമലയില്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീകോവിലില്‍ നിന്നും നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

മാത്രമല്ല ഭക്തരുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാര്‍ക്ക് പിപി ഇ കിറ്റ് നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഭക്തര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായിട്ടാണ് വരുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പല ജീവനക്കാര്‍ക്കും തുടര്‍ച്ചയായി രോഗം സ്ഥിരീകരിക്കുന്നതില്‍ ആരോഗ്യവകുപ്പിന് കടുത്ത ആശങ്കയുണ്ട്.

ഇതിന് പുറമെ ഭണ്ഡാരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും പൊലീസ് മെസ്സിലെ ജീവനക്കാരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഭണ്ഡാരം താല്‍ക്കാലികമായി അടക്കുകയും പൊലീസ് മെസ്സിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News