Connect with us
Malayali Express

Malayali Express

ജിദ്ദയിലെ കപ്പല്‍ കെട്ടിടം ഓര്‍മയായി

GULF

ജിദ്ദയിലെ കപ്പല്‍ കെട്ടിടം ഓര്‍മയായി

Published

on

ജിദ്ദ: നിര്‍മിതിയുടെ പ്രത്യേകതയും ഗരിമയും കാരണം ശ്രദ്ധേയമായ ജിദ്ദയിലെ കപ്പല്‍ കെട്ടിടം ഇനി ഓര്‍മ. 18 വര്‍ഷം പഴക്കമുള്ള കിങ് അബ്​ദുല്‍ അസീസ് റോഡില്‍ കപ്പല്‍ മാതൃകയില്‍ നിര്‍മിച്ച കെട്ടിടം ജിദ്ദ മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റി. കെട്ടിടം പൊളിച്ചുനീക്കുന്നതായി ജിദ്ദ മേയര്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്​തു. നിരവധി നിയമലംഘനങ്ങള്‍ കെട്ടിട നിര്‍മാണത്തിലുണ്ടായതും നിയമപ്രശ്​നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉടമ പരാജയപ്പെട്ടതുമാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ കാരണമായി പറയുന്നത്.

കെട്ടിടത്തിന് ആവശ്യമായ പെര്‍മിറ്റുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടമ പൂര്‍ത്തിയാക്കിയിട്ടില്ല. കെട്ടിടത്തിനാവശ്യമായ കാര്‍ പാര്‍ക്കിങ്​ സൗകര്യമില്ല. കെട്ടിടത്തി​െന്‍റ സുരക്ഷക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇൗ പ്രശ്​നങ്ങളെല്ലാം പരിഹരിക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ ഉടമയോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ഈ നടപടികളൊന്നും പൂര്‍ത്തിയാക്കിയില്ല. ഇതോടെയാണ്​ പൊളിച്ചുനീക്കുന്നതിലേക്ക്​ നടപടി നീങ്ങിയത്​.

ഒന്നര പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച കെട്ടിടം പ്രാരംഭ കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും മാസങ്ങള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഒരു റസ്​റ്റാറന്‍റ്​ മാത്രമേ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുള്ളൂ. നിയമലംഘനത്തിന് അധികൃതര്‍ കേസെടുത്തതിനെ തുടര്‍ന്ന് റസ്​റ്റാറന്‍റ്​ നടത്തിപ്പുകാരന്‍ രാജ്യം വിട്ടതോടെ അതിനും ഷട്ടര്‍ വീണു. ഇദ്ദേഹത്തിനെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുകയാണ്.

Continue Reading

Latest News