Connect with us
Malayali Express

Malayali Express

മദീനയില്‍ സംസം ടാങ്കറുകള്‍ക്ക്​ ട്രാക്കിങ്​ പദ്ധതി

GULF

മദീനയില്‍ സംസം ടാങ്കറുകള്‍ക്ക്​ ട്രാക്കിങ്​ പദ്ധതി

Published

on

മദീന: മസ്​ജിദുന്നബവിയില്‍ സംസം ടാങ്കര്‍ ലോറികള്‍ക്ക്​ സ്വയം ട്രാക്കിങ്​ പദ്ധതി നടപ്പാക്കി. ടാങ്കറുകളില്‍ ചിപ്പുകള്‍ ഘടിപ്പിച്ചാണ്​ സ്വയം ട്രാക്കിങ്​ പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന്​ പരിസ്ഥിതി സംരക്ഷണ, പകര്‍ച്ച വ്യാധി നിയന്ത്രണ വിഭാഗം ഡയറക്​ടര്‍ യൂസുഫ്​ അല്‍അൗഫി പറഞ്ഞു. ഇതിലൂടെ വാഹനങ്ങളുടെ ചലനങ്ങളും എത്തുന്ന സമയവും മറ്റും അറിയാന്‍ സാധിക്കും.

തിരക്കേറുന്ന റൂട്ടുകള്‍ നിര്‍ണയിക്കാനും അറിയിപ്പുകള്‍ നല്‍കാനും സാധിക്കും. ടാങ്കറുകളില്‍ സംസം കൊണ്ടുപോകുന്ന സമയത്ത്​ ജലമലിനീകരണം ഒഴിവാക്കാനും സന്ദര്‍ശകരുടെ സുരക്ഷയും കണക്കിലെടുത്താണ്​ പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Latest News