Connect with us
Malayali Express

Malayali Express

ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 14.25 ല​ക്ഷം കടന്നു

INDIA

ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 14.25 ല​ക്ഷം കടന്നു

Published

on

ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 14.25 ല​ക്ഷം കടന്നു. ഇതുവരെ 1,425,843 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,981 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.പു​തി​യ​താ​യി 605,568 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60,701,013 ആ​യി ഉ​യ​ര്‍​ന്നു. 42,017,703 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.17,257,467 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 103,894 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അമേരിക്കയില്‍ 1,78,614 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞു. 2,68,198 പേര്‍ മരിച്ചു.എഴുപത്തേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. 61,66,898 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,70,799 പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിയഞ്ച് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 44,376 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 92.50 ലക്ഷവും, മരണം 1.35 ലക്ഷവും കടന്നു.രോഗമുക്തി നിരക്ക് 93.72 ശതമാനമാണ്. 4,44,746 പേരാണ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായ 15ാംദിവസമാണ് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെയാകുന്നത്.

Continue Reading

Latest News