KERALA
ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി 27നു പരിഗണിക്കാനായി മാറ്റി. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവിലുള്ള ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കുന്നതിനാല്‍ പ്രത്യേക കോടതിയില്‍ നേരിട്ടു ഹാജരാക്കും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ആവശ്യപ്പെട്ടില്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാനാണു സാധ്യത. ബിനീഷിന്റെ ബിനാമികളെന്ന് ഇഡി സംശയിക്കുന്ന തിരുവനന്തപുരം കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫിന്റെയും ടോറസ് റെമഡീസ് ഉടമ ആനന്ദ് പത്മനാഭന്റെയും മൊഴികളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ബിനീഷിനെ അറസ്റ്റ് ചെയ്ത ഇഡി നടപടി നിയമവിരുദ്ധമാണെന്ന വാദം അഭിഭാഷകര്‍ ഇന്നലെയും പ്രത്യേക കോടതിയില്‍ ആവര്‍ത്തിച്ചു. 45 മിനിറ്റ് കൂടി വാദിക്കണമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണു കേസ് മാറ്റിവച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഒക്ടോബര്‍ 29നാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
-
INDIA21 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA23 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA23 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA23 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA23 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA23 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്