KERALA
അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

കൊച്ചി: അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍. കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ ബാങ്കിങ് മേഖല അടക്കം സകല തൊഴില്‍ മേഖലകളും പങ്കെടുക്കുന്നുണ്ട്. നാളെ അര്‍ധരാത്രി വരെയാണു പണിമുടക്ക്.
ദേശീയ പണിമുടക്കു ദിവസം കടകള്‍ തുറക്കണോ എന്ന കാര്യത്തില്‍ ഓരോ പ്രദേശത്തെയും യൂണിറ്റുകള്‍ക്കു യുക്തമായ തീരുമാനം എടുക്കാമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു. ഹര്‍ത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി എതിരാണ്. എന്നാല്‍ ഈ ദേശീയ പണിമുടക്കില്‍ രാജ്യം മൊത്തം നിശ്ചലമാകുമെന്നാണു കരുതുന്നത്. ഈ സാഹചര്യത്തിലാണ് തീരുമാനം.
ഐന്‍ടിയുസി അടക്കം പങ്കു ചേരുന്ന നാളത്തെ പൊതു പണിമുടക്കിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. പാര്‍ട്ടി സംസ്ഥാന ഘടകങ്ങളും പോഷക സംഘടനകളും പണിമുടക്കിനോടു സഹകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍ദേശിച്ചു.
-
INDIA21 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA23 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA23 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA24 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA24 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA24 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്