Connect with us
Malayali Express

Malayali Express

ജനുവരി മുതല്‍ ലാന്‍ഡ് ലൈനല്‍ നിന്ന് മൊബൈലിലേയ്ക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കണം

INDIA

ജനുവരി മുതല്‍ ലാന്‍ഡ് ലൈനല്‍ നിന്ന് മൊബൈലിലേയ്ക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കണം

Published

on

ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ രാജ്യത്തെ ലാന്‍ഡ്ലൈനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കാന്‍ 10 അക്ക നമ്പറിനു മുന്നില്‍ പൂജ്യംചേര്‍ക്കുന്ന രീതി പ്രാബല്യത്തില്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഇതിനുള്ള ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു.

മേയ് 29-നാണ് ഇതിനുള്ള ശുപാര്‍ശ ട്രായ് സമര്‍പ്പിച്ചത്. പുതിയ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാന്‍ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ലാന്‍ഡ് ലൈനുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ആവശ്യത്തിന് നമ്പറുകള്‍ നല്‍കാന്‍ കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നത്.

Continue Reading

Latest News