Connect with us
Malayali Express

Malayali Express

അയോധ്യ വിമാനത്താവളം ‘മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്’ എന്നാക്കാന്‍ യോഗി സര്‍ക്കാര്‍

INDIA

അയോധ്യ വിമാനത്താവളം ‘മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്’ എന്നാക്കാന്‍ യോഗി സര്‍ക്കാര്‍

Published

on

അയോധ്യ: യുപിയിലെ അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാന്‍ യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മന്ത്രിസഭ ഇക്കാര്യം അംഗീകരിച്ചതോടെ ഇനി മുതല്‍ ‘മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്’എന്നാകും അയോധ്യയിലെ വിമാനത്താവളം അറിയപ്പെടുക.
മന്ത്രിസഭ അംഗീകരിച്ച പ്രമേയം സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കൈമാറാനും തീരുമാനിച്ചു.

2018 ല്‍ ദീപാവലി ഉത്സവ സമയത്താണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ വിമാനത്താവളം പ്രഖ്യാപിച്ചത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുളള ശിലാസ്ഥാപനം നടത്തിയതിന് ശേഷമുളള ആദ്യ ദീപാവലിയാണ് അയോധ്യ ഇത്തവണ ആഘോഷിച്ചത്. 2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Continue Reading

Latest News