Connect with us
Malayali Express

Malayali Express

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട, മൂന്ന് പേര്‍ അറസ്റ്റില്‍

KERALA

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട, മൂന്ന് പേര്‍ അറസ്റ്റില്‍

Published

on

കൊച്ചി: അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട.രണ്ട് കാറുകളിലായി കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവ് പിടികൂടി. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.തൊടുപുഴ സ്വദേശികളായ അന്‍സല്‍, നിസാര്‍,അടിമാലി സ്വദേശി ചന്ദു എന്നിവരാണ് പിടിയിലായത്.

പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.രണ്ട് വാഹനങ്ങളുടെ ഡിക്കിയിലും പിന്‍സീറ്റിന്റെ അടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ ആവോലിയില്‍ നടത്തിയ തിരച്ചിലില്‍ 35 കിലോ കഞ്ചാവും പൊലീസ് പിടികൂടിയിട്ടുണ്ട്.

Continue Reading

Latest News