Connect with us
Malayali Express

Malayali Express

ടിആര്‍പി തട്ടിപ്പ് കേസ് ; മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

INDIA

ടിആര്‍പി തട്ടിപ്പ് കേസ് ; മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Published

on

ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകള്‍ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തല്‍.

മൂംബൈ പൊലീസിലെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റാണ് കേസന്വേഷിക്കുന്നത്. കേസില്‍ 12 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. അതെ സമയം, സംസ്ഥാനത്ത് കേസന്വേഷിക്കാനുള്ള പൊതു അനുമതി മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ കേന്ദ്ര ഏജന്‍സിയുടെ വഴിയടഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Continue Reading

Latest News