Connect with us
Malayali Express

Malayali Express

സി.എ.ജി റിപ്പോര്‍ട്ടിനെ നിയമപരാമായി നേരിടും; ഹാലി എസ് നരിമാന്റെ നിയമോപദേശം തേടി സര്‍ക്കാര്‍

KERALA

സി.എ.ജി റിപ്പോര്‍ട്ടിനെ നിയമപരാമായി നേരിടും; ഹാലി എസ് നരിമാന്റെ നിയമോപദേശം തേടി സര്‍ക്കാര്‍

Published

on

കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഹാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. സി.എ.ജി റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടുന്നതിനാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. കരടു റിപ്പോര്‍ട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാന്‍ അനുമതിയില്ലെന്ന സി.എ.ജി വാദവും നിയമപരമായി നേരിടും.

സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിര്‍മ്മിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന ധനസമാഹരണം നടത്തുന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. ഭരണഘടനയുടെ 293 (1) അനുച്ഛേദം സംബന്ധിച്ചാണ് നിയമപോദേശം തേടിയത്. വിദേശ വായ്പകള്‍ എടുക്കുന്നതിന് സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നതാണ് ഈ വകുപ്പ്.

സി.എ.ജി റിപ്പോര്‍ട്ടില്‍ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സര്‍ക്കാരിന് വിശദീകരണത്തിന് അവസരം നല്‍കാതെ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് തെറ്റാണ്. ഇത് സാധാരണഗതിയിലുള്ള റിപ്പോര്‍ട്ടായി കാണാനാകില്ല. നടപടിക്രമങ്ങള്‍ തെറ്റിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എ.ജിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചത്.

Continue Reading

Latest News