Connect with us
Malayali Express

Malayali Express

അമിത് ഷായ്ക്ക് നേരെ ചെന്നൈയില്‍ പ്ലക്കാര്‍ഡ് എറിഞ്ഞു

INDIA

അമിത് ഷായ്ക്ക് നേരെ ചെന്നൈയില്‍ പ്ലക്കാര്‍ഡ് എറിഞ്ഞു

Published

on

തമിഴ്നാട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാര്‍ഡ് എറിഞ്ഞയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് അമിത് ഷായെ സ്വീകരിച്ചത്. എം.ജി.ആറിന്‍െ്റയും ജയലളിതയുടെയും അനുസ്മരണ ചടങ്ങുകളില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്.

സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ബി.ജെ.പി. അതുകൊണ്ടുതന്നെ അമിത് ഷായുടെ വരവ് പാര്‍ട്ടിക്ക് നിര്‍ണ്ണായകമാണ്. ബി.ജെ.പിയുടെ വെട്രിവേല്‍ യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും ഇത് ലംഘിച്ച് യാത്ര തുടങ്ങിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ അടക്കം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

Continue Reading

Latest News