Connect with us
Malayali Express

Malayali Express

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രനിര്‍ദ്ദേശം

INDIA

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രനിര്‍ദ്ദേശം

Published

on

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകാന്‍ തുടങ്ങിയ സാഹര്യത്തിലാണ് കേന്ദ്ര നിര്‍ദ്ദേശം. ചില ഉത്തരേന്ത്യന്‍ നഗരങ്ങളിലും കോവിഡ് രണ്ടാം തരംഗം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. രണ്ട് ആഴ്ചത്തേക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനമോ അതില്‍ താഴെയോ നില്‍ക്കുകയാണെങ്കില്‍ രോഗവ്യാപനം നിയന്ത്രണവിധേയയമായതായി കണക്കാക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ പത്ത് ലക്ഷം കോവിഡ് പരിശോധനകളാണ് ദിവസേന നടത്തുന്നത്.

ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നിവടങ്ങളിലാണ് കോവിഡ് രണ്ടാം തരംഗത്തിന്‍െ്റ സൂചനകള്‍ കാണിച്ചുതുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ കര്‍ഫ്യുവു ഉള്‍പ്പെടെ ഏര്‍പ്പെടുത്തി വീണ്ടും നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Latest News