Connect with us
Malayali Express

Malayali Express

ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം നിര്‍മ്മിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം വരുന്നു

INDIA

ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം നിര്‍മ്മിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം വരുന്നു

Published

on

ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം നിര്‍മ്മിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം വരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കടുത്ത ഫൈന്‍ ഈടാക്കാനും യു.പി സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യു.പിയിലെ വിവിധ ഭാഗങ്ങളില്‍ പത്ത് പേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

വെള്ളിയാഴ്ച മാത്രം യു.പിയിലെ ബ്രജ്പുരി, ഗര്‍ മുക്തേശ്വര്‍ എന്നിവടങ്ങളില്‍ വ്യാജ മദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു. ഫൂല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അമീലിയയില്‍ വ്യാജമദ്യം കഴിച്ച് നാല് പേര്‍ മരിച്ചിരുന്നു. അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. രണ്ട് സംഭവങ്ങളിലും ആളുകളുടെ മരണത്തിനിടയാക്കിയ മദ്യത്തിന്‍െ്റ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Continue Reading

Latest News