Connect with us
Malayali Express

Malayali Express

ബോളിവുഡ് കൊമേഡിയന്‍ ഭാരതി സിംഗ് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

INDIA

ബോളിവുഡ് കൊമേഡിയന്‍ ഭാരതി സിംഗ് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

Published

on

ബോളിവുഡ് കൊമേഡിയന്‍ ഭാരതി സിംഗ് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. സിംഗിന്‍െ്റ വീട്ടില്‍ നിന്ന് 86.5 ഗ്രാം കഞ്ചാവ് കണ്ടെടുത്തുവെന്ന് എന്‍.സി.ബി വ്യക്തമാക്കി. വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാരതി സിംഗും ഭര്‍ത്താവ് ഹര്‍ഷ് ലിംബചിയയും ലഹരിമരുന്ന് ഉപയോഗിക്കുന്നതായി സമ്മതിച്ചുവെന്ന് എന്‍.സി.ബി വ്യക്തമാക്കി.

ദമ്പതികളെ ശനിയാഴ്ച എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഇവരുടെ മുംബൈയിലെ വസതിയില്‍ റെയ്ഡ് ചെയ്തിരുന്നു. നിരവധി കോമഡി ഷോകളിലും റിയാലിറ്റി ഷോകളിലും ഭാരതി സിംഗ് പങ്കെടുത്തിട്ടുണ്ട്. നേരത്തെ അര്‍ജുന്‍ രാംപാല്‍, സിനിമാ നിര്‍മ്മാതാവ് ഫിറോസ് നാദിയാവാല എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്യത്തിയിരുന്നു.

സുശാന്ത് സിംഗ് രാജ്പുതിന്‍െ്റ മരണത്തെ തുടര്‍ന്ന് ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ബോളിവുഡ് താരങ്ങളുടെയും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് ആരോപണത്തെ തുടര്‍ന്ന് സുശാന്തിന്‍െ്റ സുഹൃത്തായിരുന്ന റിയ ചക്രബര്‍ത്തി അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.

Continue Reading

Latest News