Connect with us
Malayali Express

Malayali Express

ട്രെയിന്‍ തടയല്‍ സമരം താല്‍ക്കാലികമായി പിന്‍വലിച്ച് പഞ്ചാബിലെ കര്‍ഷകര്‍

INDIA

ട്രെയിന്‍ തടയല്‍ സമരം താല്‍ക്കാലികമായി പിന്‍വലിച്ച് പഞ്ചാബിലെ കര്‍ഷകര്‍

Published

on

ട്രെയിന്‍ തടയല്‍ സമരം പിന്‍വലിച്ച് പഞ്ചാബിലെ കര്‍ഷകര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്നുവരുന്ന ട്രെയിന്‍ തടയല്‍ സമരം നവംബര്‍ 23ന് പിന്‍വലിക്കും. സമരരംഗത്തുള്ള കര്‍ഷക സംഘടനകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 23 മുതല്‍ അടുത്ത 15 ദിവസത്തേക്കാണ് ട്രെയിന്‍ തടയല്‍ പിന്‍വലിക്കുന്നത്. ഇക്കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ട്രെയിന്‍ തടയല്‍ വീണ്ടും തുടങ്ങുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

കര്‍ഷക സംഘടനാ നേതാക്കളും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രെയിന്‍ തടയല്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ അമരീന്ദര്‍ സിംഗ് സ്വാഗതം ചെയ്തു. ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംസ്ഥാനത്ത് സാധാരണ നില തിരിച്ചുകൊണ്ടുവരുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

ചരക്കുവണ്ടികള്‍ ഓടിക്കാന്‍ തുടങ്ങിയാല്‍ ട്രെയിന്‍ തടയല്‍ സമരം നിര്‍ത്താമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍വീസ് പുനരാരംഭിക്കുന്നെങ്കില്‍, പാസഞ്ചര്‍ ട്രെയിനുകളും ചരക്കുവണ്ടികളും ഒരുമിച്ച് ഇല്ലെങ്കില്‍ ഒരു സര്‍വീസുമില്ല എന്നായിരുന്നു റെയില്‍വേ അധികൃതരുടെ മറുപടി.

Continue Reading

Latest News