Connect with us
Malayali Express

Malayali Express

കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ കോ വിന്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍

INDIA

കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ കോ വിന്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍

Published

on

കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കോ വിന്‍ എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്. വാക്സിന്‍ എത്തിയത് മുതല്‍ സ്റ്റോക്ക്, വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആപ്പില്‍ ലഭ്യമാകും. ഐ.സി.എം.ആര്‍, ആരോഗ്യമന്ത്രാലയം, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ ഏജന്‍സികളും സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമുള്ള ഡാറ്റ ക്രോഡീകരിച്ച് ആപ്പ് ഉപയോഗിക്കും.

രാജ്യത്ത് 20,000 വാക്സിന്‍ സംഭരണ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കുന്നത്. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വാക്സിന്‍ ഷെഡ്യൂള്‍ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഈ ആപ്പ് വഴിയാണ് നോക്കുക.

ഡിസംബറോടെ ഇന്ത്യയില്‍ 10 കോടി ഡോസ് കോവിഡ് വാക്സിന്‍ ലഭ്യമാക്കാനായേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവല്ല നേരത്തെ പറഞ്ഞിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കീഴില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്സിന്‍ രാജ്യത്ത് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്.

Continue Reading

Latest News