Connect with us
Malayali Express

Malayali Express

എട്ട് ദിവസം കൊണ്ട് 17 കാരന്‍ സൈക്കിളില്‍ കശ്മീരില്‍ നിന്ന് കന്യാകുമാരി വന്ന് ബ്രേക്കിട്ടു

INDIA

എട്ട് ദിവസം കൊണ്ട് 17 കാരന്‍ സൈക്കിളില്‍ കശ്മീരില്‍ നിന്ന് കന്യാകുമാരി വന്ന് ബ്രേക്കിട്ടു

Published

on

ഒരാഴ്ചയും ഒരു ദിവസവും കൃത്യം പറഞ്ഞാല്‍ എട്ട് ദിവസം, 17 കാരന്‍ സൈക്കിളില്‍ കശ്മീരില്‍ നിന്ന് കന്യാകുമാരിയില്‍ വന്ന് ബ്രേക്കിട്ടു, കൂടെ റെക്കോര്‍ഡും. ഇന്ത്യയിലുടനീളം ഏറ്റവും വേഗത്തിലുള്ള സൈക്കിള്‍ യാത്ര എന്ന റെക്കോര്‍ഡാണ് ഓം മഹാജന്‍ എന്ന 17 കാരന്‍ കുറിച്ചത്.

മഹാരാഷ്ട്രയിലെ നാസികില്‍ നിന്നുള്ള ഓം മഹാജന്‍ ആണ് കശ്മീരിലെ ശ്രീനഗറിലെ കന്യാകുമാരി വരെ 3600 കിലോമീറ്റര്‍ എട്ടു ദിവസം കൊണ്ട് പിന്നിട്ടത്. എട്ട് ദിവസവും, ഏഴ് മണിക്കൂറും, 38 മിനിറ്റും എടുത്താണ് ശനിയാഴ്ച ഉച്ചയോടെ മഹാജന്‍ റെക്കോര്‍ഡ് കുറിച്ചത്.

ഏകദേശം ആറു മാസം മുമ്പ് ഈ നവംബറില്‍ നടക്കാനിരുന്ന റാം( റെയ്സ് എക്രോസ് അമേരിക്ക) നുള്ള ക്വാളിഫയര്‍ സവാരിക്ക് ഞാന്‍ പരിശീലനം തുടങ്ങിയിരുന്നു. എന്നാല്‍ 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ക്വാളിഫയര്‍ റൈഡിനു പകരം റേസ് എക്രോസ് ഇന്ത്യ ആയി മാറ്റുകയായിരുന്നു മഹാജന്‍ പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ കനത്ത തണുപ്പിനിടെയാണ് റേസ് ആരംഭിക്കുന്നത്, തുടര്‍ന്ന് മധ്യപ്രദേശിലെ കനത്ത മഴയും തെക്കേ ഇന്ത്യയിലെ കനത്ത ചൂടും തരണം ചെയ്താണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ശ്രീനഗറില്‍ നിന്ന് കന്യാകുമാരിയിലേയ്ക്കുള്ള അതിവേഗ സൈക്കിള്‍ യാത്രയുടെ നിലവിലുള്ള ഗിന്നസ് റെക്കോര്‍ഡ് റാമിന്റെ അമ്മാവന്‍ മഹേന്ദ്ര മഹാജന്റെ പേരിലാണ്. എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ സൈന്യത്തിലെ ലഫ്റ്റനന്റ് കേണല്‍ ഭരത് പന്നു ഈ റെക്കോര്‍ഡ് മറികടന്നിരുന്നു. എട്ട് ദിവസവും ഒമ്പത് മണിക്കൂറും എടുത്താണ് പന്നു ദൂരം മറികടന്നത് എന്നാല്‍ ഗിന്നസ് റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടില്ല. ഓം മഹാജന്റെ നേട്ടത്തിനു പിന്നാലെ ഭരത് പന്നു 17 കാരനെ അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.

Continue Reading

Latest News