Connect with us
Malayali Express

Malayali Express

കശ്മീരില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതി തകര്‍ത്തു : പ്രധാനമന്ത്രി

INDIA

കശ്മീരില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതി തകര്‍ത്തു : പ്രധാനമന്ത്രി

Published

on

ന്യൂഡല്‍ഹി: ജമ്മുവിലെ നഗ്രോടയില്‍ കഴിഞ്ഞ ദിവസം നാല്‌ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചതിലൂടെ സൈന്യം തകര്‍ത്തത് രാജ്യത്ത് വന്‍ ഭീകരാക്രമണം നടത്താനുള്ള പാക് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഉന്നതതലയോഗത്തിനുശേഷമാണ് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചത്.

ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന ശ്രംഗ്ല, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. 2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ വന്‍ സ്ഫോടനങ്ങള്‍ക്കും നശീകരണത്തിനുമായി ആയുധശേഖരങ്ങളോടെ എത്തിയ ഭീകരരെയാണ് സുരക്ഷാസേന വധിച്ചതെന്നാണ് ഔദ്യോഗികകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചത്.

Continue Reading

Latest News