Connect with us
Malayali Express

Malayali Express

അഞ്ചുമാസംകൊണ്ട്​ 80,000 ഗാര്‍ഹിക തൊഴിലാളികളെ തിരിച്ചെത്തിക്കും

GULF

അഞ്ചുമാസംകൊണ്ട്​ 80,000 ഗാര്‍ഹിക തൊഴിലാളികളെ തിരിച്ചെത്തിക്കും

Published

on

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ അഞ്ചുമാസം കൊണ്ട്​ 80,000 ഗാര്‍ഹിക തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ പദ്ധതി ആവിഷ്​കരിച്ചു. ഇന്ത്യയുള്‍പ്പെടെ നേരിട്ട്​ കമേഴ്​സ്യല്‍ വിമാന സര്‍വിസിന്​ വിലക്കുള്ള രാജ്യങ്ങളില്‍നിന്ന്​ പ്രത്യേക വിമാനങ്ങളില്‍ ഇവരെ കൊണ്ടുവരാനാണ്​ നീക്കം.

പ്രതിദിനം 600 ​വരെ ​ജോലിക്കാരെ കൊണ്ടുവരാനാണ്​ അധികൃതര്‍ ശ്രമിക്കുന്നത്​. അവധിക്ക്​ പോയ വീട്ടുജോലിക്കാര്‍ക്ക്​ തിരിച്ചുവരാന്‍ കഴിയാത്തത്​ ഇൗ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്​ടിച്ചിട്ടുണ്ട്​. തുടര്‍ന്നാണ്​ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക്​ മന്ത്രിസഭ നിര്‍ദേശം നല്‍കിയത്​. ആദ്യഘട്ടമായി ഒാണ്‍ലൈന്‍ രജിസ്​ട്രേഷന്‍ നടത്തും.
തൊഴിലാളികളെ തിരിച്ചെത്തിക്കേണ്ട സ്​പോണ്‍സര്‍മാര്‍ ഒാണ്‍ലൈനായി രജിസ്​റ്റര്‍ ചെയ്യണം. വിമാന ടിക്കറ്റി​െന്‍റയും രണ്ടാഴ്​ചത്തെ ഹോട്ടല്‍ ക്വാറന്‍റീനി​െന്‍റയും ചെലവ്​ സ്​പോണ്‍സര്‍ വഹിക്കണം. ചെലവ്​ എത്ര വരുമെന്ന്​ അന്തിമ തീരുമാനം എത്തിയിട്ടില്ല. 600 മുതല്‍ 700 ദീനാര്‍ വരെയാണ്​ സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാറിന്​ മുന്നില്‍ വെച്ച പാക്കേജ്​.

ഇത്​ അധികമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്​. അതുകൊണ്ടുതന്നെ അന്തിമ നിരക്കില്‍ അല്‍പം കുറവ്​ വരുമെന്ന പ്രതീക്ഷയുണ്ട്​. പി.സി.ആര്‍ പരിശോധന സര്‍ക്കാര്‍ ചെലവില്‍ നടത്തും. ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്​, ആഭ്യന്തര മന്ത്രാലയം, മാന്‍പവര്‍ അതോറിറ്റി എന്നിവ ചേര്‍ന്നാണ്​ തൊഴിലാളികളുടെ മടങ്ങിവരവിന്​ പദ്ധതി തയാറാക്കുക. രജിസ്​ട്രേഷനുള്ള ഡിജിറ്റല്‍ പ്ലാറ്റ്​ഫോം അടുത്ത ദിവസം തയാറാവും.

അതേസമയം, ഗാര്‍ഹികത്തൊഴിലാളികള്‍ അല്ലാത്തവര്‍ക്ക്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരുന്നതിന്​ ചുരുങ്ങിയത്​ കുവൈത്ത്​ പാര്‍ലമെന്‍റ്​ തെരഞ്ഞെടുപ്പ്​ വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.

Continue Reading

Latest News