Connect with us
Malayali Express

Malayali Express

രണ്ട്​ വാഹനാപകടങ്ങളില്‍ നാലുമരണം

GULF

രണ്ട്​ വാഹനാപകടങ്ങളില്‍ നാലുമരണം

Published

on

കുവൈത്ത്​ സിറ്റി: കുവൈത്ത്​ രണ്ട്​ വ്യത്യസ്​ത വാഹനാപകടത്തില്‍ നാലുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.ഫിഫ്​ത്​ റിങ്​ റോഡിലാണ്​ രണ്ട്​ അപകടവും. കാര്‍ തലകീഴായി മറിഞ്ഞ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറിനുള്ളില്‍നിന്ന്​ ഹൈഡ്രോളിക്​ കട്ടര്‍ ഉപയോഗിച്ച്‌​ വെട്ടിപ്പൊളിച്ചാണ്​ യാത്രക്കാരെ പുറത്തെടുത്തത്​.

ഗുരുതര പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്​.മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചാണ്​ രണ്ടാമത്തെ അപകടം. രണ്ട്​ കാറുകളും ഒരു ബൈക്കുമാണ്​ അപകടത്തില്‍പെട്ടത്​. ബൈക്ക്​ യാത്രികരായ രണ്ട്​ കുവൈത്തികള്‍ മരിച്ചു.ഒരു വിദേശിക്കും ഒരു കുവൈത്ത്​ പൗരനും ഗുരുതര പരിക്കേറ്റു. മൃതദേഹങ്ങള്‍ ഫോറന്‍സിക്​ വകുപ്പിന്​ കൈമാറി.

Continue Reading

Latest News