Connect with us
Malayali Express

Malayali Express

ഐഎസ്എല്‍ പോരിന് കിക്കോഫ്: ബ്ലാസ്റ്റേഴ്സ് നിരയില്‍ സഹലും, പ്രശാന്തും ആദ്യ ഇലവനില്‍

SPORTS

ഐഎസ്എല്‍ പോരിന് കിക്കോഫ്: ബ്ലാസ്റ്റേഴ്സ് നിരയില്‍ സഹലും, പ്രശാന്തും ആദ്യ ഇലവനില്‍

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഗോവന്‍ മൈതാനിയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ എടികെ കൊല്‍ക്കത്തയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെയിങ്ങ് ഇലവനില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, കെ. പ്രശാന്ത് എന്നിവര്‍ ഇടംപിടിച്ചു.

ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാല ബംബോലിം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സിഡോഞ്ചയാണ് നായകന്‍.

അല്‍ബിനോ ഗോമസ്, കെ. പ്രശാന്ത്, കോസ്റ്റ, ബകാരി കോനെ, നോങ്ഡാംപ നവോരെം, ജെസ്സല്‍ കാര്‍നെയ്റോ, സഹല്‍ അബുദുള്‍ സമദ്, സെര്‍ജിയോ സിഡോഞ്ച, വിന്‍സന്റ് ഗോമസ്, ഋത്വിക് ദാസ് കൂപ്പര്‍ എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.

അരിന്ദം ഭട്ടാചാര്യ, ബ്ലാസ്റ്റേഴ്സ് മുന്‍ നായകന്‍ സന്ദേശ് ജിങ്കാന്‍, ടിറി, പ്രീതം കോട്ടല്‍, പ്രബിര്‍ ദാസ്, പ്രണോയ് ഹാല്‍ദര്‍, ഹാവി ഹെര്‍ണാണ്ടസ്, കാള്‍ മക്ഹഗ്, എഡു ഗാര്‍സിയ, മൈക്കിള്‍ സൂസായ്രാജ്, റോയ് കൃഷ്ണ എന്നിവര്‍ എടികെയുടെ ആദ്യ ഇലവനില്‍ കളിക്കും. പ്രീതം കോട്ടലാണ് നായകന്‍.

Continue Reading

Latest News