Connect with us
Malayali Express

Malayali Express

പി.ജെ ജോസഫ് എം.എല്‍.എയുടെ ഇളയ മകന്‍ നിര്യാതനായി

LATEST NEWS

പി.ജെ ജോസഫ് എം.എല്‍.എയുടെ ഇളയ മകന്‍ നിര്യാതനായി

Published

on

തൊടുപുഴ: കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എയുടെ ഇളയ മകന്‍ പുറപ്പുഴ പാലത്തിനാല്‍ ജോമോന്‍ ജോസഫ് (ജോക്കുട്ടന്‍-34) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. വെള്ളിയാഴ്ച ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടായ ജോമോനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് പുറപ്പുഴ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍.
ആരോഗ്യ വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഡോ. ശാന്ത ജോസഫാണ് മാതാവ് (അങ്കമാലി മേനാച്ചേരി കുടുംബാംഗമാണ്). സഹോദരങ്ങള്‍: അപു ജോണ്‍ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ്.

Continue Reading

Latest News