Connect with us
Malayali Express

Malayali Express

കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക

USA

കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക

Published

on

അനില്‍ ആറന്മുള

ഹ്യൂസ്റ്റണ്‍: 2021 ല്‍ ഹ്യൂസ്റ്റണില്‍ അരങ്ങേറുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷന്‍ വിപുലവും കുറ്റമറ്റതും ആക്കാനുള്ള തീരുമാനവുമായി ഐ.പി.സി.എന്‍.എ ഭാരവാഹികള്‍. നവംബര്‍ 18 നു സ്റ്റാഫോര്‍ഡിലെ സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ യോഗത്തില്‍ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.

2021 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ടെക്സാസിലെ കോവിഡ് 19 അവസ്ഥ വിലയിരുത്തി കണ്‍വെന്‍ഷന്‍ സ്ഥലവും തീയതിയും തീരുമാനിക്കാമെന്ന് യോഗം വിലയിരുത്തി. കോണ്‍വെന്‍ഷനില്‍ രാഷ്ട്രീയക്കാരെ അതിഥികളാക്കുന്നതില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും അപ്പോഴത്തെ സ്ഥിതിക്കു അനുസൃതമായി തീരുമാനമെടുക്കാനും ധാരണയായി.

ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ശങ്കരന്‍കുട്ടി പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങള്‍ക്കുള്ള ഐ ഡി വിതരണത്തിന്റെ ഉത്ഘാടനം ദേശീയ പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട് നിര്‍വഹിച്ചു.

ഹ്യൂസ്റ്റണ്‍ ചാപ്റ്ററില്‍ പുതുതായി എത്തിയ അജു വരിക്കാട്, സുബിന്‍ ബാലകൃഷ്ണന്‍ എന്നീ അംഗങ്ങളെ പ്രസിഡന്റ് ശങ്കരന്‍കുട്ടി പിള്ള സ്വാഗതം ചെയ്തു. ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് സെക്രട്ടറി ഫിന്നി രാജു
അംഗങ്ങളെ അറിയിച്ചു. കണ്‍വെന്‍ഷന്‍ ചര്‍ച്ചകള്‍ക്കു ജോര്‍ജ് കാക്കനാട്ട്, മുന്‍ പ്രസിഡന്റുമാരായ അനില്‍ ആറന്മുള, ജോയ് തുമ്പമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചര്‍ച്ചകളില്‍ ജിജു കുളങ്ങര, ജോര്‍ജ് തെക്കേമല, വിജു വര്‍ഗീസ്, ജോയ്സ് തോന്യാമല , അജു വരിക്കാട് തുടങ്ങിയവര്‍ സജീവ സാന്നിധ്യമായി. ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ന്യൂ ഇയര്‍ ആഘോഷം നടത്താനും തീരുമാനിച്ചു. അനില്‍ ആറന്മുള നന്ദി പ്രകാശനം നടത്തി.

Continue Reading

Latest News