Connect with us
Malayali Express

Malayali Express

കോവിഡ് തടസ്സമാകില്ല: പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ ബുര്‍ജ് ഖലീഫ

GULF

കോവിഡ് തടസ്സമാകില്ല: പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ ബുര്‍ജ് ഖലീഫ

Published

on

ദുബൈ: കോവിഡ് തീര്‍ത്ത പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതീക്ഷാനിര്‍ഭരമായൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ദുബൈയിലെ ബുര്‍ജ്ഖലീഫ. 2021 പുതുവത്സരാഘോഷം ഗംഭീര വെടിക്കെട്ടുകള്‍ തീര്‍ത്തും ലൈറ്റ് ആന്‍ഡ് ലേസര്‍ ഷോയും ഒരുക്കിയും ആഘോഷിക്കുമെന്ന് ബുര്‍ജ് ഖലീഫ ഡെവലപ്പര്‍ എമാര്‍ പ്രഖ്യാപിച്ചു.

എല്ലാ സന്ദര്‍ശകരുടെയും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തി മാത്രം നടത്തുന്ന പുതുവത്സരാഘോഷം, ദുബൈ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമാണ് സംഘടിപ്പിക്കുന്നത്. കവാടങ്ങളില്‍ തെര്‍മല്‍ കാമറകള്‍, സാമൂഹിക അകലം, സമ്പര്‍ക്കരഹിത പേമെന്‍റുകള്‍, അണുമുക്തമാക്കല്‍ ഉള്‍പ്പെടെ എല്ലാ പ്രതിരോധ നടപടികളും കൈക്കൊള്ളുമെന്ന് എമാര്‍ വ്യക്തമാക്കി.
ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന പുതുവത്സര ആഘോഷരാവ് ആഗോളതലത്തില്‍ പ്രാദേശിക സമയം രാത്രി 8.30 മുതല്‍ mydubainewyear.com സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യും. ”ലോകോത്തര അനുഭവങ്ങള്‍‌ കൈമാറുന്നത് എമാറിെന്‍റ ഡി‌.എന്‍.‌എയുടെ ഭാഗമാണ്. ഈ വര്‍ഷം‌ അതിലും വലിയ ഗാല ഇവന്‍റാണ് ഞങ്ങള്‍ സമ്മാനിക്കുന്നത്. ലോകം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. എങ്കിലും ഞങ്ങള്‍ ഐക്യത്തിലാണ് പ്രതീക്ഷയുടെയും സന്തോഷത്തിെന്‍റയും പ്രത്യാശനിര്‍ഭരമായൊരു ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നത്” -ഡൗണ്‍‌ടൗണ്‍‌ ദുബൈയിലെ പുതുവത്സരാഘോഷത്തെക്കുറിച്ച്‌ എമാറിെന്‍റ സ്ഥാപകനായ മുഹമ്മദ്‌ അലബ്ബര്‍‌ പറഞ്ഞു.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ദുബൈ മാള്‍ ടെറസ് എന്നിവിടങ്ങളിലെ റസ്​റ്റാറന്‍റുകളും ഹോട്ടലുകളും പുതുവത്സരാഘോഷ വേളയില്‍ സജീവമാകും. ആഘോഷങ്ങള്‍ക്കായി ബുക്കിങ്​ തുടങ്ങിയതായും എമാര്‍ അറിയിച്ചു. ഭക്ഷണ, പാനീയ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കാനും വലിയ സ്‌ക്രീനില്‍ ലോകമെമ്പാടുമുള്ള പുതുവത്സരാഘോഷ പരിപാടികള്‍ കാണുന്നതിനും ബുര്‍ജ് പാര്‍ക്ക് കുടുംബങ്ങളെ ക്ഷണിക്കുന്നതായും എമാര്‍ ഗ്രൂപ്പ് അറിയിച്ചു.

Continue Reading

Latest News