Connect with us
Malayali Express

Malayali Express

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍​നി​ന്ന്​ സം​ര​ക്ഷ​ണത്തിനായി ര​ണ്ട്​ അ​ണ​ക്കെ​ട്ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്നു

GULF

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍​നി​ന്ന്​ സം​ര​ക്ഷ​ണത്തിനായി ര​ണ്ട്​ അ​ണ​ക്കെ​ട്ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്നു

Published

on

മ​സ്ക​ത്ത്: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്‍ നി​ന്നു​ള്ള സം​ര​ക്ഷ​ണാ​ര്‍​ഥം മ​സ്ക​ത്ത് ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ അ​ല്‍ ജി​ഫ്നൈ​നി​ലും വാ​ദി അ​ദൈ​യി​ലും അ​ണ​ക്കെ​ട്ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്നു. 196 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഡാ​മി​െന്‍റ നി​ര്‍​മാ​ണം 2023ല്‍ ​പൂ​ര്‍​ത്തി​യാ​വും. കാ​ര്‍​ഷി​ക, മ​ത്സ്യ, ജ​ല വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​െന്‍റ കീ​ഴി​ലു​ള്ള പ​ദ്ധ​തി​യൂ​ടെ നി​ര്‍​മാ​ണ ക​രാ​ര്‍ സ്ട്രാ​ബാ​ഗ് ഒ​മാ​നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്യു​േ​മ്ബാ​ള്‍ ഏ​റ്റ​വും വ​ലി​യ വാ​ദി രൂ​പ​പ്പെ​ടു​ക​യും ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന മേ​ഖ​ല​യി​ലാ​ണ് അ​ണ​ക്കെ​ട്ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.
ജി​ഫ്​​നൈ​നി​ല്‍ നി​ര്‍​മി​ക്കു​ന്ന അ​ണ​ക്കെ​ട്ട്​ വ​ഴി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് യൂ​നി​വേ​ഴ്സി​റ്റി ഒ​മാ​നി​ലെ സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ വെള്ള​പ്പൊ​ക്ക​ത്തി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ പ​ദ്ധ​തി​ക്ക് ക​ഴി​യും. ജി​ഫ്നൈ​നി​ല്‍ നി​ര്‍​മി​ക്കു​ന്ന അ​ണ​ക്കെ​ട്ട്​ വ​ഴി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ സ​ര്‍​വ​ക​ലാ​ശാ​ല മേ​ഖ​ല​യി​ലെ​യും സ​മീ​പ​ത്തു​ള്ള താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഒ​ഴി​വാ​കും. ആ​റ​ര കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ മ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പാ​റ​ക്കെ​ട്ടു​ക​ള്‍​ക്കി​ട​യി​ലൂ​ടെ​യാ​ണ് ഇ​വി​ടെ അ​ണ​ക്കെ​ട്ട്​ നി​ര്‍​മി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ന്​ 20 മീ​റ്റ​ര്‍ ഉ​യ​ര​മു​ണ്ടാ​വും. മൂ​ന്ന് ജ​ല​നി​ര്‍​ഗ​മ​ന മാ​ര്‍​ഗ​ങ്ങ​ളും ഒ​രു ജ​ല നി​ര്‍​ഗ​മ​ന ട​വ​റും നി​ര​വ​ധി വെ​ള്ള​പ്പൊ​ക്ക സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​മു​ണ്ടാ​വും.

അ​മി​റാ​ത്ത്​-​ഖു​റി​യാ​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ​യു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യു​ള്ള താ​മ​സ മേ​ഖ​ല​ക​ളെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്‍ നി​ന്ന്​ ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ്​ വാ​ദി അ​ദൈ​യി​ല്‍ അ​ണ​ക്കെ​ട്ട്​ നി​ര്‍​മി​ക്കു​ന്ന​ത്. അ​ല്‍ ജു​ഫൈ​ന പ​ദ്ധ​തി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​തി​ല്‍ 2.4 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ലാ​ണ്​ അ​ണ​ക്കെ​ട്ട്​ നി​ര്‍​മി​ക്കു​ന്ന​ത്. അ​ഞ്ച് ചെ​റി​യ അ​ണ​ക്കെ​ട്ടു​ക​ളും ജ​ല നി​ര്‍​ഗ​മ​ന മാ​ര്‍​ഗ​ങ്ങ​ളും സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും നി​ര്‍​മി​ക്കു​ന്നു​ണ്ട്.

ഇ​ട​ക്കി​ടെ​യു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും ചു​ഴ​ലി​ക്കാ​റ്റു​ക​ളും ഒ​മാ​നി​ല്‍ ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​വ​യി​ല്‍ നി​ന്ന് ഒ​രു പ​രി​ധി​വ​രെ ര​ക്ഷ ന​ല്‍​കാ​ന്‍ അ​ണ​ക്കെ​ട്ടു​ക​ള്‍​ക്ക്​ ക​ഴി​യു​മെ​ന്ന് ക​ണ​ക്കാ​ക്കി​യി​രു​ന്നു. 2007ല്‍ ​അ​ടി​ച്ചു​വീ​ശി​യ ഗോ​നു​വാ​ണ് ഒ​മാ​നി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശ​ങ്ങ​ള്‍ വി​ത​റി​യ​ത്. 2010ല്‍ ​അ​ടി​ച്ചു​വീ​ശി​യ ഫെ​റ്റും വ​ന്‍ നാ​ശം വി​ത​ച്ചി​രു​ന്നു. സ്വ​ത്തു​വ​ക​ക​ളു​ടെ നാ​ശ​ത്തി​നൊ​പ്പം മ​നു​ഷ്യ ജീ​വ​നു​ക​ളും ഇൗ ​ദു​ര​ന്ത​ങ്ങ​ളി​ല്‍ പൊ​ലി​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ ചു​ഴ​ലി​ക്കാ​റ്റു​ക​ളി​ല്‍ നാ​ശം നേ​രി​ടേ​ണ്ടി​വ​ന്ന തെ​ക്ക​ന്‍ ശ​ര്‍​ഖി​യ, ദോ​ഫാ​ര്‍ മേ​ഖ​ല​ക​ളി​ലും അ​ണ​ക്കെ​ട്ടു​ക​ള്‍ ഡാ​മു​ക​ള്‍ നി​ര്‍​മി​ക്കു​ന്നു​ണ്ട്. സ​ലാ​ല​യി​ല്‍ ര​ണ്ട് ഡാ​മു​ക​ള്‍ നി​ര്‍​മി​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ 120 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ അ​നു​വ​ദി​ച്ചി​രു​ന്നു. ര​ണ്ട് വ​ര്‍​ഷം മുമ്പ് അ​ടി​ച്ചു​വീ​ശി​യ മെ​ക്നു ചു​ഴ​ലി​ക്കാ​റ്റ് സ​ലാ​ല​യി​ല്‍ വ​ന്‍ നാ​ശ​മാ​ണ് വി​ത​ച്ചി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​ലാ​ല​യി​ല്‍ ര​ണ്ട് ഡാ​മു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​ത്. വാ​ദി അ​ദാ​നി​ബ്, വ​ദി അ​നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ചെ​റി​യ ഡാ​മു​ക​ള്‍ നി​ര്‍​മി​ക്കു​ന്നു​ണ്ട്.

Continue Reading

Latest News