Connect with us
Malayali Express

Malayali Express

കോവിഡ് വൈറസിന് താന്‍ ‘അറിയാതെ’ ഇരയായി: വെളിപ്പെടുത്തി മുന്‍ ക്രിക്കറ്റ് താരം മാര്‍ക് ബൗച്ചര്‍

SPORTS

കോവിഡ് വൈറസിന് താന്‍ ‘അറിയാതെ’ ഇരയായി: വെളിപ്പെടുത്തി മുന്‍ ക്രിക്കറ്റ് താരം മാര്‍ക് ബൗച്ചര്‍

Published

on

കോവിഡ് രോഗബാധിതനായിരുന്ന വിവരം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും നിലവിലെ മുഖ്യ പരിശീലകനുമായ മാര്‍ക് ബൗച്ചര്‍. താന്‍ അറിയാതെ കോവിഡ് ബാധിതനായിട്ടുണ്ടെന്നായിരുന്നു ബൗച്ചറിന്റെ വെളിപ്പെടുത്തല്‍.

ഇംഗ്ലണ്ടിനെതിരെ നവംബര്‍ 27 ന് കേപ്ടൗണില്‍ നടക്കുന്ന ട്വന്റി20 മത്സരത്തിനു മുന്നോടിയായി ബൗച്ചര്‍ സംസാരിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുമ്പ് ടീം അംഗങ്ങള്‍ ഒത്തുകൂടിയപ്പോള്‍ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പേര് ദക്ഷിണാഫ്രിക്ക വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം രോഗബാധിതനായ താരവുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനാല്‍ മാര്‍ക്ക് ബൗച്ചറും മറ്റ് രണ്ട് താരങ്ങളും ഐസോലേഷനിലാണ്. ഇവരിലാര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

Continue Reading

Latest News