Connect with us
Malayali Express

Malayali Express

മലയാളികളെ ദു:ഖത്തിലാഴ്ത്തി ബ്രിട്ടനിൽ വീണ്ടും കോവിഡ് മരണം

EUROPE

മലയാളികളെ ദു:ഖത്തിലാഴ്ത്തി ബ്രിട്ടനിൽ വീണ്ടും കോവിഡ് മരണം

Published

on


ടോമി വട്ടവനാൽ

ലണ്ടൻ ∙ കോവിഡിന്റെ രണ്ടാം വരവിൽ ദിവസേനയെന്നോണം മലയാളികൾ മരണത്തിന് കീഴടങ്ങുന്ന സ്ഥിതിയാണ് ബ്രിട്ടനിൽ. ലണ്ടനിലെ മലയാളി സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി മറ്റൊരു മലയാളികൂടി ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു.

കായംകുളം സ്വദേശിയായ പുന്നൂസ് കുര്യനാണ് മരിച്ചത്. 68 വയസ്സായിരുന്നു. ദിവസങ്ങളായി ചികിൽസയിലായിരുന്നു. സസ്കാരം പിന്നീട് നടത്തും. ഭാര്യ മേരിക്കുട്ടി. ജൂബിൻ, മെൽവിൻ എന്നിവർ മക്കളാണ്. ലണ്ടനിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അംഗമായിരുന്നു പുന്നൂസ് കുര്യൻ.

കഴിഞ്ഞദിവസം പ്രസ്റ്റണിൽ എഴുപത് വയസ്സുള്ള അന്നമ്മ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് മൂലം ബ്രിട്ടനിൽ ഒരു ഡോക്ടറുൾപ്പെടെ ആറു മലയാളികളാണ് മരിച്ചത്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള ഒന്നാംഘട്ട രോഗവ്യാപനത്തിൽ 17 മലയാളികൾക്കാണ് ബ്രിട്ടനിൽ ജീവൻ നഷ്ടമായത്. രണ്ടാം ഘട്ടത്തിലും സമാനമായ രീതിയാലണ് മരണനിരക്ക് .

Continue Reading

Latest News