Connect with us
Malayali Express

Malayali Express

പുതിയ സൂഖ്​ അല്‍ ഹറാജ്​ മാര്‍ക്കറ്റ്​ ഉടന്‍ തുറക്കും

GULF

പുതിയ സൂഖ്​ അല്‍ ഹറാജ്​ മാര്‍ക്കറ്റ്​ ഉടന്‍ തുറക്കും

Published

on

ദോഹ: അല്‍വക്​റയിലെ ബര്‍വ വില്ലേജിന്​ എതിര്‍ഭാഗത്തായുള്ള പുതിയ സൂഖ്​ അല്‍ ഹറാജ്​ മാര്‍ക്കറ്റ്​ ഉടന്‍ തുറക്കും.35,000 സ്​ക്വയര്‍ മീറ്റര്‍ വിസ്​തൃതിയിലാണ്​ മാര്‍ക്കറ്റ്​. നിലവില്‍ നജ്​മയിലുള്ള സെക്കന്‍ഡ്​​ ഹാന്‍ഡ്​​ സാധനങ്ങളുടെ മാര്‍ക്കറ്റാണ്​ പുതിയ സൂഖ്​ അല്‍ ഹറാജിലേക്കു​ മാറ്റുക. ഇവിടെ 325 ഷോപ്പുകളാണ്​ വാടകക്കുള്ളത്​. 900 കാറുകള്‍ക്ക്​ പാര്‍ക്ക്​ ചെയ്യാനുള്ള സൗകര്യവുമുണ്ട്​.

60 സ്​ക്വയര്‍ മീറ്റര്‍ ആണ്​ ഒരു ഷോപ്പി​െന്‍റ വലുപ്പം. ഷോപ്പുകള്‍, റസ്​റ്റാറന്‍റുകള്‍, കഫേകള്‍, സര്‍വിസ്​ സെന്‍റററുകള്‍, പള്ളികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ മാര്‍ക്കറ്റില്‍ ഉണ്ടാകും. ആധുനിക രീതിയിലുള്ള കെട്ടിടമാണ്​.
സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും ഷോപ്പ്​ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും കാറുകള്‍ പാര്‍ക്ക്​ ചെയ്യാനുള്ള വന്‍സൗകര്യമാണ്​ ഇവിടെയുള്ളത്​.നിലവില്‍ നജ്​മയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ്​ രാജ്യത്തെ പഴക്കമുള്ള പ്രശസ്​തമായ സെക്കന്‍ഡ്​ ഹാന്‍ഡ്​​ മാര്‍ക്കറ്റാണ്​. മലയാളികളടക്കം നിരവധി പേര്‍ ഇവിടെ വ്യാപാരം നടത്തുന്നുണ്ട്​. കുറഞ്ഞ വിലക്ക്​ നല്ല സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന നജ്​മയിലെ മാര്‍ക്കറ്റില്‍ അവധിദിനങ്ങളില്‍ വന്‍തിരക്കാണ്​ ഉണ്ടാവാറ്​. ഈ മാര്‍ക്കറ്റാണ്​ അല്‍വക്​റയിലെ സൂഖ്​ അല്‍ ഹറാജ്​ മാര്‍ക്കറ്റിലേക്കു മാറ്റുക.

Continue Reading

Latest News