Connect with us
Malayali Express

Malayali Express

പുല്‍വാമയില്ലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്

INDIA

പുല്‍വാമയില്ലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൗക്ക് കാക്കപൊരയില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. എന്നാല്‍ ലക്ഷ്യം തെറ്റി ഗ്രനേഡ് തിരക്കേറിയ ദേശീയപാതയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വാഹനയാത്രികരായ 12 പേര്‍ക്ക് പരിക്കേറ്റതെന്ന് പുല്‍വാമ പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ ഭീകരര്‍ക്കായി കാക്കപ്പോര മേഖലയില്‍ സുരക്ഷാ സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പുല്‍വാമ പൊലീസ് വ്യക്തമാക്കി.

Continue Reading

Latest News