പുനലൂര്‍: സുവര്‍ണ ജൂബിലിയിലെത്തിയ പുനലൂര്‍ നഗരസഭ, പുതിയ ഭരണസമിതിയുടെ ആദ്യവര്‍ഷത്തില്‍ വികസനകാര്യങ്ങളില്‍ പിന്നാക്കംപോയി എന്ന രൂക്ഷ വിമര്‍ശനം ഒരുവശത്തും എല്ലാം കോവിഡ്കാരണമെന്ന ഭരണപക്ഷ വിശദീകരണം മറുവശത്തും ഉയരുകയാണ്.
പല കാരണങ്ങളാല്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിയാത്ത വര്‍ഷമാണ് കഴിഞ്ഞുപോയത്. ബജറ്റില്‍ നിരവധി ജനക്ഷേമ പദ്ധതികള്‍ ഉള്‍കൊള്ളിച്ചെങ്കിലും കാര്യമായൊന്നും നടപ്പാക്കാനായില്ല. കോവിഡ് പ്രതിസന്ധിയും നഗരസഭ നേരിടുന്ന കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടും ഭരണരംഗത്തെ പിടിപ്പുകേടും ഇതിന് കാരണമായിട്ടുണ്ട്.
തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിലും നിരത്തിലെ കുഴിയടക്കുന്നതിലും കാര്യക്ഷമമായി ഇടപെടാനായില്ല. വികസനമില്ലായ്മ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇത്രത്തോളം പ്രതിഷേധിച്ച ഒരു വര്‍ഷവും മുമ്ബുണ്ടായിട്ടില്ല. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഒരളവുവരെ നഗരസഭയില്‍ കഴിഞ്ഞു.
എന്നാല്‍, രോഗികളുടെ എണ്ണത്തിലോ മരണത്തിലോ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. കോവിഡ് പ്രതിരോധത്തിലെ ചെലവുകള്‍ സംബന്ധിച്ച് നിരവധി ആരോപണവും ഉയര്‍ന്നു. താലൂക്കാശുപത്രിയില്‍ ഓക്സിജന്‍ ജനറേഷന് നിലവിലുള്ള പ്ലാന്റ് നഗരസഭ ഫണ്ടായ 50 ലക്ഷം രൂപ ചെലവില്‍ നവീകരിക്കാന്‍ കഴിഞ്ഞത് ജൂബിലി വര്‍ഷത്തിലെ പ്രധാനനേട്ടമായി വിലയിരുത്താം.
കോവിഡ് പ്രതിരോധത്തിന് രണ്ടേകാല്‍ കോടി ചെലവ് ചെയ്ത് ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതായാണ് ഭരണാധികാരികളുടെ പ്രധാന അവകാശവാദം. എന്നാല്‍ നികുതി പിരിക്കല്‍, വരുമാന വര്‍ധനവിനുള്ള മറ്റ് നടപടികള്‍ കാര്യമായി ഉണ്ടായിട്ടില്ല. സാമ്ബത്തിക പ്രതിസന്ധി കാരണം ശമ്ബളം മുടങ്ങി ജീവനക്കാരും ബുദ്ധിമുട്ടിയതോടെ ഇവരുടെ പ്രതിഷേധവും പലപ്പോഴുമുണ്ടായി. പട്ടികജാതിക്കാരടക്കം ഒരാള്‍ക്കുപോലും ഭൂമിയോ വീടോ നല്‍കാനായില്ല. മുന്‍ ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മിക്കതും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. തൊളിക്കോട്ടെ ശ്മശാനംപോലും നഗരവാസികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ നടപടിയുണ്ടായില്ല എന്നതാണ് നിലവിലെ ചിത്രം.
കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് പരമാവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായി. കോവിഡിന്റെ മൂര്ധന്യാവസ്ഥയില് കാര്യക്ഷമമായ ഇടപെടലാണ് നഗരസഭ നടത്തിയത്. ഈ ഇനത്തില്‍ രണ്ടേകാല്‍ കോടിയാണ് ചെലവിട്ടത്. ഇതുകാരണം ചില വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസമുണ്ടായി.
എന്നാല്‍, മറ്റ് കാര്യങ്ങളെല്ലാം മാറ്റിവെച്ച് ജനങ്ങളുടെ ആരോഗ്യവും ജീവനും മുന്‍തൂക്കം നല്‍കാനായി. കോവിഡ് രോഗികള്‍ക്കായി സി.എഫ്.എല്‍.റ്റി.സികളും ഡി.സി.സികളും തയാറാക്കി. ആംബുലന്‍സ് അടക്കം വാഹനങ്ങള്‍, നഗരസഭ ഫണ്ട് ഉപയോഗിച്ച് താലൂക്കാശുപത്രിയില്‍ ഓക്സിജന്‍ ജനറേഷന് പ്ലാന്റ് പുനഃസ്ഥാപിച്ചവയടക്കം സൗകര്യങ്ങള്‍ എത്തിച്ചു.
താലൂക്കാശുപത്രിയില്‍ ബഹുനില മന്ദിരവും ചികിത്സസംവിധാനങ്ങളും ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റ് നവീകരണം ഉടന്‍ ആരംഭിക്കും. ഏഴുനില ഷോപ്പിങ് കോംപ്ലക്സ് നവീകരണം മാര്‍ച്ചോടെ പൂര്‍ത്തിയാക്കും. ആധുനിക അറവുശാലയുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. ടൗണ്‍ഹാളിന്റെ ആദ്യഘട്ട നിര്‍മാണത്തിനായി ഫണ്ട് വകയിരുത്തി. ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണവും അവസാനഘട്ടത്തിലാണ്. വഴിവിളക്കുകള്‍ പൂര്‍ണമായി കത്തിക്കാന്‍ നടപടിയായി.
വാര്‍ഡ് തലത്തില്‍ റോഡ് മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ടെന്‍ഡറായി, ഉടന്‍ പണി ആരംഭിക്കും. റെയില്‍വേ ഗേറ്റിന് സമീപം വഴിയോര വിശ്രമകേന്ദ്രം നിര്‍മാണ നടപടിയായി. കലയനാട്ട് ഗ്രാമീണ പ്രാഥമിക ആരോഗ്യകേന്ദ്രം ഉടന്‍ ആരംഭിക്കും. പി.എച്ച്.എസിക്ക് പുതിയ കെട്ടിടം നിര്‍മിക്കാനും ഫണ്ട് വകയിരുത്തി. ഹോമിയോ ആശുപത്രിയുടെ രണ്ടാംഘട്ടം നവീകരണം ഉടന്‍ ആരംഭിക്കും. ആയുര്‍വേദ ആശുപത്രിക്ക് കലയനാട് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടത്തിനുള്ള നടപടിയായി.
പിന്നിട്ട ഒരു വര്‍ഷത്തെ നഗരഭരണം തീര്‍ത്തും ദുരന്തമായിരുന്നു. ജനക്ഷേമകരമായ ഒരു പദ്ധതിപോലും ആവിഷ്കരിച്ച് നടപ്പാക്കാനായില്ല. മരാമത്ത് പണിക്ക് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന മുഴുവന്‍ തുകയും പാഴാക്കി. വസ്തു വാങ്ങാന്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് നീക്കിവെച്ചിരുന്ന 50 ലക്ഷം രൂപയും പാഴാക്കി. പട്ടണത്തിലെയടക്കം വഴിവിളക്കുകള്‍ കത്തിക്കാന്‍ ഒരു വര്‍ഷമായിട്ടും നടപടിയെടുത്തില്ല.
ഗ്രാമീണ റോഡുകളടക്കം മുഴുവനും തകര്‍ന്നു. പ്രധാന വരുമാന സ്രോതസ്സായ എഴുനില ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചിട്ടിട്ട് അഞ്ചുവര്‍ഷമായി. ലൈഫ് പദ്ധതിയില്‍ വീടു നിര്‍മിക്കാന്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇവിടെ നിര്‍വഹിച്ചത് തറക്കല്ലിട്ടതല്ലാതെ പൂര്‍ത്തിയാക്കിയില്ല. ഇക്കാലയളവില്‍ നിര്‍ധനരായ ഒരു കുടുംബത്തിനുപോലും വീടും സ്ഥലവും അനുവദിച്ചില്ല.
തൊളിക്കോട്ടെ ശ്മശാനം മാസങ്ങളോളം പ്രവര്‍ത്തനരഹിതമായതിനാല്‍ ശവമടക്കിന് തെന്മല പഞ്ചായത്തിലെ ശ്മശാനത്തെ ആശ്രയിക്കേണ്ടിവന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഒരാള്‍ക്കുപോലും തൊഴില്‍ നല്‍കിയില്ല.
ജീവനക്കാര്‍ക്ക് സമയത്തിന് ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും നല്കാത്തതിനാല് ഇടതു ജീവനക്കാര്‍പോലും സമരം ചെയ്യേണ്ടിവന്നു. ഭരണക്കാരെ വിമര്‍ശിക്കുന്ന സെക്രട്ടറിയുടെ സന്ദേശങ്ങളും തുടര്‍ന്നുള്ള വടംവലിയും ഒത്തുകളിയും ജനങ്ങള്‍ക്ക് പറഞ്ഞുചിരിക്കാന്‍ അവസരം നല്‍കിയതാണ് ഒരു വര്‍ഷത്തെ നേട്ടം.
കോവിഡ് അടക്കം പ്രതിസന്ധികളെ അതിജീവിച്ച് പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാംസ്ഥാനത്തും സംസ്ഥാനത്ത് 17 സ്ഥാനത്തും പുനലൂര്‍ നഗരസഭക്ക് എത്താനായി. ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോവിഡ് പ്രധാന തടസ്സമായിരുന്നു.
മാസങ്ങളോളം നഗരസഭ കാര്യാലയം അടക്കം അടച്ചിട്ടിരുന്നത് പദ്ധതി നിര്‍വഹണത്തിന് വെല്ലുവിളിയായി. വികസന ഫണ്ടില്‍നിന്നാണ് കോവിഡ് പ്രതിരോധത്തിന് സൗകര്യങ്ങള്‍ ഒരുക്കിയത്. ഇതുകാരണം ജില്ലയില്‍ എമ്ബാടുമുള്ള ആളുകളുടെ ആരോഗ്യസംരക്ഷണത്തിന് നഗരസഭയുടെ ഫണ്ട് ചെലവിടാനായത് അഭിമാനം നല്കുന്നു. ഓഫിസ് പ്രവര്‍ത്തനം ഒമ്ബത് മാസത്തോളം മുടങ്ങിയതും കനത്ത മഴയും കാരണം വിഭാവനം ചെയ്ത പല പദ്ധതികളും പൂര്‍ത്തിയാക്കാനായില്ല.
കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് സ്വന്തമായി ഭൂമിയും അതിനുള്ളില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ ഷോപ്പിങ് കോംപ്ലക്സും നിര്‍മിക്കാന്‍ നടപടിയായി. വട്ടപ്പടയില് പോളിടെക്നിക്കിനുള്ള അഞ്ച് ഏക്കര്‍ സ്ഥലം നഗരസഭ തിരികെയെടുത്ത് ആധുനിക പഴം പച്ചക്കറി സംഭരണത്തിന് ആധുനികശാല സ്ഥാപിക്കും. കൂടാതെ കിഴങ്ങുവര്‍ഗ സംഭരണവും ആരംഭിക്കും. നൈപുണ്യ വികസന പദ്ധതിയിലൂടെയും നിരവധിയാളുകള്‍ക്ക് തൊഴില്‍ നല്‍കാനായി.
വി.പി. ഉണ്ണികൃഷ്ണന്