Connect with us
Malayali Express

Malayali Express

രണ്ടാംഘട്ട ബ്ലാങ്കറ്റ് വിതരണം ചെയ്തു

GULF

രണ്ടാംഘട്ട ബ്ലാങ്കറ്റ് വിതരണം ചെയ്തു

Published

on

റിയാദ്: തണുപ്പിനെ അതിജീവിക്കാന്‍ മരുഭൂമിയിലെ ആട്ടിടയന്മാര്‍ക്കും കൃഷിയിടത്തില്‍ ജോലിചെയ്യുന്നവര്‍ക്കും ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്തു.മഹിമ ചാരിറ്റി റിയാദ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് റിയാദിന് സമീപം തുമാമ എന്ന സ്ഥലത്ത്​ തണുപ്പ് പ്രതിരോധത്തിനുള്ള പുതപ്പുകള്‍ വിതരണം ചെയ്തത്. ആദ്യഘട്ട വിതരണം മുസാഹ്​ മിയ, ദുര്‍മ എന്നിവിടങ്ങളിലായിരുന്നു.

സുലൈമാന്‍ വിഴിഞ്ഞം, സിദ്ദീഖ് നെടുങ്ങോട്ടൂര്‍, സുഹൈല്‍ കൂടാളി, അസ്ഹര്‍ തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. എല്ലാ വെള്ളിയാഴ്ചകളിലുമാണ് വിതരണം നടക്കുകയെന്ന് മഹിമയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508004283 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Continue Reading

Latest News