Connect with us
Malayali Express

Malayali Express

മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​നു ശേ​ഷം: വ്യാ​പാ​ര കൈ​മാ​റ്റ​ത്തി​ന്​ സൗ​ദി -ഇ​റാ​ഖ്​ അ​തി​ര്‍​ത്തി തു​റ​ക്കു​ന്നു

GULF

മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​നു ശേ​ഷം: വ്യാ​പാ​ര കൈ​മാ​റ്റ​ത്തി​ന്​ സൗ​ദി -ഇ​റാ​ഖ്​ അ​തി​ര്‍​ത്തി തു​റ​ക്കു​ന്നു

Published

on

ജി​ദ്ദ: നീ​ണ്ട 30 വ​ര്‍​ഷ​ത്തി​നു​ശേ​ഷം വ്യാ​പാ​ര കൈ​മാ​റ്റ​ത്തി​ന്​ സൗ​ദി-​ഇ​റാ​ഖ്​ അ​തി​ര്‍​ത്തി ക​വാ​ടം തു​റ​ക്കു​ന്നു. സൗ​ദി-​ഇ​റാ​ഖ്​ ഏ​കോ​പ​ന സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ഫ​ല​മാ​യി രൂ​പ​വ​ത്​​ക​രി​ച്ച ക​രാ​റി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​​ ‘ജ​ദീ​ദ്​ അ​റാ​ര്‍’​ ക​വാ​ടം തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ന്‍ അ​തി​ര്‍​ത്തി​യാ​യ അ​റാ​റി​ലാ​ണ്​ ഇ​റാ​ഖി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം. ക​രാ​ര്‍ രൂ​പ​പ്പെ​ടു​ത്തി​യ ഉ​ട​ന്‍​ത​ന്നെ​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ സ​ല്‍​മാ​നും ഇ​റാ​ഖ്​ പ്ര​ധാ​ന​മ​ന്ത്രി മു​സ്​​ത​ഫ അ​ല്‍​ഖാ​ദി​മി​യും അ​തി​ന്​ അം​ഗീ​കാ​രം ന​ല്‍​കു​ക​യും ചെ​യ്​​തി​രു​ന്നു. ക​വാ​ട​ത്തി​ല്‍ വാ​ണി​ജ്യ കൈ​മാ​റ്റ​ത്തി​നു​ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്​. ഇ​റാ​ഖ്​ ജ​ന​ത​ക്ക്​ കോ​വി​ഡി​നെ നേ​രി​ടാ​ന്‍ 15 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന മെ​ഡി​ക്ക​ല്‍, ല​ബോ​റ​ട്ട​റി സാ​ധ​ന​ങ്ങ​ളു​മാ​യി 15 ട്ര​ക്കു​ക​ള്‍ അ​യ​ച്ചാ​ണ്​ ക​വാ​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യെ​ന്ന്​ കി​ങ്​ സ​ല്‍​മാ​ന്‍ റി​ലീ​ഫ്​ സെന്‍റ​ര്‍ ആ​രോ​ഗ്യ പ​രി​സ്ഥി​തി സ​ഹാ​യ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ര്‍ ഡോ. ​അ​ബ്​​ദു​ല്ല ബി​ന്‍ സ്വാ​ലി​ഹ്​ അ​ല്‍​മു​അ്​​ലിം പ​റ​ഞ്ഞു.

വ്യാ​പാ​ര കൈ​മാ​റ്റ​ത്തി​െന്‍റ പു​രോ​ഗ​തി​ക്ക്​​ സൗ​ദി-​ഇ​റാ​ഖ്​ അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​ത്​ സു​പ്ര​ധാ​ന വ​ഴി​ത്തി​രി​വു​ക​ളി​ലൊ​ന്നാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന്​ ഇ​റാ​ഖ്​ അ​തി​ര്‍​ത്തി ക​വാ​ടം അ​തോ​റി​റ്റി മേ​ധാ​വി ഡോ. ​ഉ​മ​ര്‍ അ​ദ്​​നാ​ന്‍ അ​ല്‍​വാ​ഇ​ലി പ​റ​ഞ്ഞു.

ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ള്‍​ക്ക്​ ഇ​റാ​ഖി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​മാ​ണ്​ അ​റാ​ര്‍ ക​വാ​ടം. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ റ​ഫ്‌അ​യി​ലെ ജു​മൈ​മ ക​വാ​ടം തു​റ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി രം​ഗ​ത്ത്​ സൗ​ദി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ പൂ​ര്‍​ണ​മാ​യും ഇ​റാ​ഖ്​ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. സൗ​ദി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ ഇ​റാ​ഖ്​ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ ഡി​മാ​ന്‍​ഡു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Latest News