Thursday, March 28, 2024
HomeKerala'ശരവണഭവ'നെതിരെ നടപടി വരും

‘ശരവണഭവ’നെതിരെ നടപടി വരും

പാലാ: അമിത വില ഈടാക്കുന്നുവെന്ന പരാതിയില്‍ പാലാ നഗരസഭ മാര്‍ക്കറ്റ് കോംപ്ലക്‌സിലെ ‘ശരവണഭവന്‍ ‘ വെജിറ്റേറിയന്‍ ഹോട്ടലില്‍ ഇന്നലെ പാലാ നഗരസഭ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു റാമിന്റെ നേതൃത്വത്തില്‍ മിന്നല്‍പരിശോധന നടത്തി.

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന് സംഘം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഹോട്ടലിന്റെ അടുക്കള വളരെ വൃത്തിഹീനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭക്ഷണം പാകം ചെയ്യുന്നിടത്തുതന്നെ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും ശ്രദ്ധയില്‍ പെട്ടു.
ഗുരുതരമായ ക്രമക്കേടുകള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന് ഹോട്ടല്‍ ലൈസന്‍സിയോട് ആവശ്യപ്പെട്ടതായി പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. വിലവിവര പട്ടികയ്ക്ക് പകരം മെനുകാര്‍ഡ് ഉണ്ടെന്നായിരുന്നു ഹോട്ടല്‍ ലൈസന്‍സികളുടെ വാദം. ഇതുപോരെന്നും പൊതുജനങ്ങള്‍ കാണുന്ന തരത്തില്‍ എത്രയുംവേഗം വിലവിവരപട്ടിക പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും ചെയര്‍മാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
കൊള്ളവില ഈടാക്കുന്നുവെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് അധികാരികളും ഹോട്ടലില്‍ പരിശോധന നടത്തി. ബില്ലുകള്‍ ശേഖരിച്ച്‌ തുടര്‍നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതേ സമയം ഹോട്ടലില്‍ അമിത വില ഈടാക്കുന്നവെന്ന പരാതിയുമായി പാലാ പൗരസമിതി രംഗത്ത് വന്നു. കൂടുതല്‍ വില ഈടാക്കിയ ബില്ലുകള്‍ സഹിതം പൗരസമിതി പ്രസിഡന്റ് പി. പോത്തന്‍ സിവില്‍ സപ്ലൈസ് മന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍, പാലാ നഗരസഭ ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഈ പരിതിയിന്‍മേലും അടിയന്തര അന്വേഷണം നടത്തുമെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ ജലജാറാണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular