Connect with us
Malayali Express

Malayali Express

മയക്കു മരുന്ന് കടത്തുന്നതിനായി സ്കൂട്ടര്‍ യാത്രക്കാരെ കൊള്ളയടിച്ച്‌ സ്കൂട്ടറും പണവും അപഹരിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍

KERALA

മയക്കു മരുന്ന് കടത്തുന്നതിനായി സ്കൂട്ടര്‍ യാത്രക്കാരെ കൊള്ളയടിച്ച്‌ സ്കൂട്ടറും പണവും അപഹരിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍

Published

on

ഇരവിപുരം: മയക്കു മരുന്ന് കടത്തുന്നതിനായി സ്കൂട്ടര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും അവരുടെ കൈയ്യിലുള്ള പണം കൊള്ളയടിച്ച ശേഷം സ്കൂട്ടറുമായി കടക്കുന്ന മൂന്നംഗസംഘത്തെ ഇരവിപുരം പൊലീസ് സാഹസികമായി പിടികൂടി. പിടികൂടിയവരില്‍ ഒരാള്‍ കാസര്‍കോട് ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു ബലാല്‍സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയാണ്.

നിരവധി കേസുകളില്‍ പ്രതിയായ വടക്കേ വിള പാട്ടത്തില്‍ കാവ്നഗര്‍ 130 സി.ആര്‍. ലാല്‍ വീട്ടില്‍ റൊണാള്‍ഡ് എന്നു വിളിക്കുന്ന മനു (28) വടക്കേവിള പാട്ടത്തില്‍ കിഴക്കതില്‍ ആദിത്യനഗര്‍ 259 വയലില്‍ പുത്തന്‍വീട്ടില്‍ വിഷ്ണു (23), പട്ടത്താനം കോവിലിന് സമീപം സുബിന്‍ ഭവനില്‍ സുധി (20) എന്നിവരാണ് പിടിയിലായത്. ഇവരില്‍ വിഷ്ണുവിനെതിരെയാണ് കാസര്‍കോട് ബേക്കല്‍ സ്റ്റേഷനില്‍ കേസുള്ളത്.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പാട്ടത്തില്‍ കാവിനടുത്തു തമ്പുരാന്‍ മുക്കില്‍ വച്ച്‌ സ്കൂട്ടറില്‍ വരികയായിരുന്ന വടക്കേവിള അനില്‍ നിവാസില്‍ അനീഷ് (25)നെ പ്രതികള്‍ തടഞ്ഞു നിര്‍ത്തി ഭീഷണി പെടുത്തുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച്‌ ആക്രമിച്ച ശേഷം സ്കൂട്ടറുമായി പ്രതികള്‍ കടക്കുകയായിരുന്നു.

സ്കൂട്ടര്‍ യാത്രക്കാരനെ ആക്രമിച്ച ശേഷം മൂന്നംഗ സംഘം സ്കൂട്ടറുമായി കടന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ റ്റി. നാരായണന്‍, എ. സി. പി. പ്രദീപ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇരവിപുരം പൊലീസ് പ്രദേശമാകെ വളയുകയും സ്കൂട്ടറില്‍ രക്ഷപ്പെട്ട മൂവര്‍ സംഘത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെ സഞ്ചാരി മുക്കിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്തു വച്ച്‌ സ്കൂട്ടര്‍ നശിപ്പിച്ച ശേഷം പ്രതികള്‍ ആട്ടോയില്‍ കയറി രക്ഷപെടവെ പാട്ടത്തില്‍ കാവില്‍ വച്ച്‌ ഇരവിപുരം പൊലീസ് പിന്തുടര്‍ന്ന് സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു.

കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തിയും ആയുധങ്ങളും കാട്ടി പൊലീസിനെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു പെരേയും ആയുധങ്ങളുമായി പൊലീസ് പിടികൂടുകയായിരുന്നു. സഞ്ചാരിമുക്ക് പോത്തുവയല്‍ ഭാഗത്തുനിന്നാണ് തട്ടിയെടുത്ത സ്കൂട്ടര്‍ പൊലീസ് കണ്ടെടുത്തത്.

അടിവസ്ത്രത്തിനുള്ളില്‍ എപ്പോഴും ആയുധം കൊണ്ടു നടക്കുന്ന മനു റൊണാള്‍ഡിന്റെ പേരില്‍ വധശ്രമം, പിടിച്ചുപറി, കഞ്ചാവ്, പോക്സോ തുടങ്ങി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News