FOKANA
കാഴ്ചയുണ്ടെങ്കിലും കാഴ്ചപ്പാടില്ലാത്തവര്‍

നാമെല്ലാവരും ഈ ലോകവാസത്തില്‍ വ്യവസ്ഥാപിതമല്ലാത്ത അനേക കാര്യങ്ങള്‍ക്ക് അനുഭവപാത്രീതരായിരിക്കും. എന്നിരുന്നാലും മര്യാദകേടിന് ഒരു മര്യാദ വേണ്ടേ? നിരാശ ബാധിച്ച ഒരു കൂട്ടരുടെ നിഷ്ക്രിയത്വം ഫൊക്കാന എന്ന ജനകീയ പ്രസ്ഥാനത്തെ പൊതുജന മധ്യത്തില്‍ മലിനീകരിക്കുന്ന ചിലരുടെ നിലപാടിനെയാണ് ഞാന്‍ ഉദ്ദേശംവയ്ക്കുന്നത്. സ്വന്തം കഴിവുകേടുകളെ വെള്ളപൂശി, തങ്ങള്‍ ശക്തരാണെന്നോ, ആള്‍ബലത്തില്‍ എന്തു മാടമ്പിത്തരവും കാണിക്കാം എന്ന ഇമേജ് സൃഷ്ടിച്ച്, അനുരഞ്ജനത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞ്, കരിനിയമങ്ങളെ ആശ്ശേഷിക്കുന്ന ഇക്കൂട്ടര്‍ക്ക് സദാചാരം പഠിപ്പിക്കുന്ന അഭിസാരികയുടെ വിലയേ ഉണ്ടാകൂ. ജനാധിപത്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നത് കൈയ്യൂക്കിന്റെ ഭാഷയില്‍ ആവരുത് എന്ന് ഇക്കൂട്ടരോട് അഭ്യര്‍ത്ഥിക്കുന്നു.
അഞ്ചുവര്‍ഷം സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു പ്രസിഡന്റ് അടുത്ത ആഴ്ച ഫൊക്കാനയുടെ “ഹാന്‍ഡ് ഓവര്‍’ നടത്തുന്നു. സസ്പെന്‍ഡ് ചെയ്ത ഇദ്ദേഹത്തെ തിരിച്ചെടുത്തതായി അറിവില്ല. പിന്നെ എന്ത് ഹാന്‍ഡ് ഓവര്‍ ചെയ്യാന്‍?
കഴിഞ്ഞ രണ്ടുമാസമായി പല മാധ്യമങ്ങളിലും, ഫേസ്ബുക്കിലും മറ്റും ജോര്‍ജി വര്‍ഗീസ് എന്ന വ്യക്തി ഫൊക്കാന പ്രസിഡന്റ് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത് കണ്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്തൊക്കെയോ പരിപാടികള്‍ നടത്തുന്നതായും വരുത്തിതീര്‍ത്തു. പുതിയ വാര്‍ത്ത ജോര്‍ജി വര്‍ഗീസ് നിയുക്ത പ്രസിഡന്റായി എന്നതായിരുന്നു. അത് ഏങ്ങനെ? ഒരിക്കല്‍ പ്രസിഡന്റായി വന്ന ആള് എങ്ങനെ രണ്ടു മാസത്തിനകം നിയുക്ത പ്രസിഡന്റാകും.? സസ്പെന്‍ഡ് ചെയ്യപ്പെട്ട മാധവന് നായര്‍ എങ്ങനെ വീണ്ടും പ്രസിഡന്റായി ഹാന്‍ഡിംഗ് ഓവര്‍ നടത്തും.? ഫൊക്കാനയില്‍ നിന്നും ജോര്‍ജിസ് ഫാന്‍സ് അസോസിയേഷനില്‍ നിന്നും ഒരേ സമയം സസ്പെന്‍ഡ് ചെയ്ത മാധവന് നായര്‍ ഏതു സംഘടനയുടെ പേരിലാണ് ഹാന്‍ഡിംഗ് ഓവര്‍ നടത്തുന്നത്.? വളരെ വിചിത്രമായ ഒരു സാങ്കല്‍പ്പിക കഥപോലെ ഇക്കൂട്ടര്‍ മെനയുന്ന സങ്കുചിത നിലപാട് ഫൊക്കാന അവജ്ഞയോടെ തള്ളിക്കളഞ്ഞു. നിരന്തരം ഇവര്‍ ഓരോ പദവികളും മറ്റും ഓഫര്‍ ചെയ്ത് ഫൊക്കന നേതൃത്വത്തിലുള്ളവരെ വിളിക്കുന്നു? പല ഫൊക്കാന നേതാക്കളുടേയും ചിത്രങ്ങള്‍ പോലും അവരോടൊപ്പം ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്നു. ഇതെല്ലാം ഒരു കൂട്ടരുടെ മനോവികാരം തളര്‍ത്തുന്നതായി കാണാം. അവര്‍ നടത്തിവരുന്ന പല കാര്യങ്ങളും നിയമവിരുദ്ധവും, അന്യായവും, സത്യസന്ധതയുമില്ലാത്തതാണ് എന്നവര്‍ മനസിലാക്കുന്നു. അത് അവരെ അലട്ടുന്നു. അതാണ് തുടര്‍ച്ചയായി ഇക്കൂട്ടര്‍ ഫൊക്കാനയിലെ പ്രവര്‍ത്തകരെ വിളിച്ച് പല കാര്യങ്ങളും, പദവികളും ഓഫര്‍ ചെയ്യുന്നത്. അഞ്ചു പേര് ചേര്‍ന്ന് ഒരു കടലാസില്‍ താങ്കളാണ് അടുത്ത ഫൊക്കാന പ്രസിഡന്റ് എന്നെഴുതിക്കൊടുത്താല്‍, അത് നടപ്പിലാക്കിയാല്‍ പിന്നെ എന്തിന് ഒരു ഇലക്ഷന്? പിന്നെ എന്തിന് ഒരു ഭരണഘടന? തപാലില്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കാതെ, വെള്ളത്തില്‍ ഇറങ്ങി നീന്തുവാന്‍ ഫാന്‍സ് അനസോസിയേഷന് ശ്രമിക്കും എന്ന് നമുക്ക് ആശിക്കാം.
ഏബ്രഹാം കളത്തില്‍ (ഫൊക്കാന വൈസ് പ്രസിഡന്റ്)

ലീല മാരേട്ട് ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ; ജോയി ചാക്കപ്പൻ നാഷണൽ കൺവീനർ

ഫൊക്കാന വിമൻസ് ഫോറം കമ്മിറ്റികൾ വിപുലീകരിച്ചു; ഇന്റർനാഷണൽ- എക്സിക്യൂട്ടീവ് – നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു

ഫൊക്കാന കേസ് ക്വീന്‍സ് കോടതി തള്ളിയെന്ന വാദം തെറ്റെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി
-
KERALA9 hours ago
മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത
-
KERALA9 hours ago
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല
-
INDIA9 hours ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA9 hours ago
കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍
-
INDIA9 hours ago
പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
-
INDIA9 hours ago
എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA9 hours ago
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്
-
INDIA19 hours ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം