Connect with us
Malayali Express

Malayali Express

മഹാരാഷ്ട്ര ഹൈവേയില്‍ അജ്ഞാത വാഹനമിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം

INDIA

മഹാരാഷ്ട്ര ഹൈവേയില്‍ അജ്ഞാത വാഹനമിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം

Published

on

താനെ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് അപകടമുണ്ടായത്. ഗര്‍ഭിണിയായ പുള്ളിപ്പുലിയാണ് കൊല്ലപ്പെട്ടത്. ഏത് വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമല്ല.

ഞായറാഴ്ച്ച പുലര്‍ച്ചെ 12.30 ഓടെയാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ പുള്ളിപ്പുലിയെ റോഡരികില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലെ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ 2.15 ഓടെയാണ് മരണം സംഭവിച്ചത്.

Continue Reading

Latest News