Connect with us
Malayali Express

Malayali Express

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അഫ്രീദിയുടെ ‘അസാധാരണ’ ഹെല്‍മറ്റ്!

SPORTS

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അഫ്രീദിയുടെ ‘അസാധാരണ’ ഹെല്‍മറ്റ്!

Published

on

ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു ഹെല്‍മറ്റാണ്.പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് പോരാട്ടത്തിനിടെയാണ് പുതിയ ഹെല്‍മറ്റ് പരസ്യപ്പെടുത്തിയത്. പിഎസ്എല്ലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് താരമാണ് അഫ്രീദി. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴാമനായാണ് അഫ്രിദി ക്രീസിലെത്തിയത്. അസാധാരണ ഹെല്‍മറ്റിനു അപകടകരമായ ഡിസൈനാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

സാധാരണ ഹെല്‍മറ്റിന്റെ മുമ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ഗ്രില്ലുകളില്‍ മുകളിലെ കമ്പി എടുത്ത് മാറ്റിയ നിലയിലായിരുന്നു അഫ്രീദിയുടെ ഹെല്‍മറ്റിന്റെ ഡിസൈന്‍. ബാറ്റില്‍ കൊള്ളാതെ വരുന്ന പന്ത് മുഖത്തിടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മുന്നിലെ ആ കമ്പി. എന്നാല്‍ അഫ്രീദിയുടെ അപകടകര ഡിസൈനിനെ ക്കുറിച്ച് സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ നീണ്ടു. ഇതേസമയം കമന്ററി ബോക്സില്‍ വിദഗ്ധരും ഇത്തരം ഹെല്‍മറ്റിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി.

Continue Reading

Latest News