KERALA
സംസ്ഥാന ജലപാതയുടെ നിര്‍മ്മാണം തടസപ്പെടുത്തിയ കേസില്‍ രണ്ട് പേരെ അറസ്റ്റില്‍

ഇരവിപുരം: സംസ്ഥാന ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ കേസില്‍ രണ്ട് ലോഡിംഗ് തൊഴിലാളികളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.വാളത്തുംഗല്‍ ആക്കോലില്‍ സുനാമി ഫ്ലാറ്റില്‍ രാജന് (46), തെക്കേവിള മേഘാ നഗര്‍ 103 വെളിയില്‍ വീട്ടില്‍ ബിജില്‍ (45) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 12ന് രാവിലെ ഒമ്പത് മണിയോടെ മുണ്ടയ്ക്കല്‍ കച്ചിക്കടവിന് സമീപം ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം തോട്ടില്‍ ജലപാതയുടെ നിര്‍മ്മാണം നടന്നുവരവെ ലോഡിംഗ് തൊഴിലാളികള്‍ സംഘടിച്ചെത്തി നിര്‍മ്മാണത്തിനായി എത്തിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് പൈലുകള്‍ക്ക് നോക്കുകൂലി ആവശ്യപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി.ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാര്‍, ദീപു, നിത്യാസത്യന്‍, അഭിജിത്ത്, ജി.എസ്.ഐമാരായ ആന്റണി, ഷാജി, എസ്.സി.പി.ഒ സുമേഷ് ബേബി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
-
LATEST NEWS11 hours ago
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍
-
KERALA13 hours ago
സംസ്ഥാനത്ത് ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
-
KERALA13 hours ago
ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്ന് എം ടി രമേശ്
-
KERALA13 hours ago
ബേപ്പൂര്‍ തുറമുഖത്തിന് കേന്ദ്ര സഹായം
-
KERALA14 hours ago
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണെന്ന് മുല്ലപ്പള്ളി
-
KERALA14 hours ago
ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
-
INDIA14 hours ago
‘കോവിഷീല്‍ഡ് ‘ വാക്സിന് മതിയെന്ന് ഡല്‍ഹി ആശുപത്രിയിലെ ഡോക്ടര്‍മാര്‍
-
KERALA14 hours ago
സാമ്പത്തിക ക്രമക്കേട് ആരോപണം : കെ എസ് ആര് ടി സി എക്സിക്യൂട്ടീവ് ഡയറക്ടറെ സ്ഥലംമാറ്റി