Connect with us
Malayali Express

Malayali Express

‘ഓറഞ്ച് ക്യാപ്പുമില്ല, പര്‍പ്പിള്‍ ക്യാപ്പുമില്ല: നമ്മുക്കുള്ളത് ഐപിഎല്‍ കിരീടം’ മുംബൈ കോച്ചിന്റെ വാക്കുകള്‍ വൈറലാകുന്നു

LATEST NEWS

‘ഓറഞ്ച് ക്യാപ്പുമില്ല, പര്‍പ്പിള്‍ ക്യാപ്പുമില്ല: നമ്മുക്കുള്ളത് ഐപിഎല്‍ കിരീടം’ മുംബൈ കോച്ചിന്റെ വാക്കുകള്‍ വൈറലാകുന്നു

Published

on

അഞ്ചാമത് ഐപിഎല്‍ കിരീടമുയര്‍ത്തിയതിനു ശേഷമുള്ള മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധനയുടെ വാക്കുകളാണ് വൈറലാകുന്നത്. കോച്ചിന്റെ വാക്കുകള്‍ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ട്വിറ്ററിലുടെ പുറത്തുവിട്ടത്.

‘നമ്മുക്ക് ഓറഞ്ച് ക്യാപ്പില്ല, പര്‍പ്പിള്‍ ക്യാപ്പുമില്ല. പക്ഷെ ഐപിഎല്‍ കിരീടമുണ്ട്..’ ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ് കിരീടം എന്ന് തന്നെയാണ് കോച്ച് ആവര്‍ത്തിച്ച് പറഞ്ഞുവയ്ക്കുന്നത്.

2019 ല്‍ കിരീട നേട്ടത്തിനു ശേഷവും കോച്ചിന്റെ വാക്കുകള്‍ ഇത് തന്നെയായിരുന്നു.ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനുള്ളതാണ് ഓറഞ്ച് ക്യാപ്പ്, ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍ക്കുള്ളതാണ് പര്‍പ്പിള്‍ ക്യാപ്പ്. കിരീടം നേടിയ അഞ്ചു വര്‍ഷങ്ങളിലും പര്‍പ്പിള്‍ ക്യാപ്പോ, ഓറഞ്ച് ക്യാപ്പോ മുംബൈ താരങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

Continue Reading

Latest News