Connect with us
Malayali Express

Malayali Express

ഐ.പി.എല്‍ ടീം ഉടമയാകാന്‍ മോഹന്‍ലാല്‍. 2021 ഐപിഎല്ലിലെ ഒമ്പതാമത്തെ ഫ്രാഞ്ചൈസിയില്‍ നോട്ടമിട്ട് താരം

LATEST NEWS

ഐ.പി.എല്‍ ടീം ഉടമയാകാന്‍ മോഹന്‍ലാല്‍. 2021 ഐപിഎല്ലിലെ ഒമ്പതാമത്തെ ഫ്രാഞ്ചൈസിയില്‍ നോട്ടമിട്ട് താരം

Published

on

യുഎഇയില്‍ അരങ്ങേറിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടം ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തിയതാണ്. ഫൈനല്‍ ആവേശം ടെലിവിഷനില്‍ മാത്രം കണ്ട് ആരാധകര്‍ ഉള്‍പ്പെടെ ആസ്വദിച്ചപ്പോള്‍ ഗാലറിയില്‍ ഇടംനേടിയവരില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ ലാലുമുണ്ടായിരുന്നു.

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശത്തോടെ പോരാട്ടം വീക്ഷിച്ച മോഹന്‍ലാലിനെ ക്യാമറ കണ്ണുകളാണ് തിരഞ്ഞുപിടിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 2 വിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്ചയാണ് താരം ദുബായിലേക്ക് പറന്നത്.

അതേസമയം താരം വേദിയില്‍ ഇടംപിടിച്ചപ്പോള്‍ ഐപിഎല്ലുമായി കൂടുതല്‍ അടുക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നു. 2021 ഐപിഎല്ലില്‍ ഒമ്പതാമത്തെ ഫ്രാഞ്ചൈസി വാങ്ങാന്‍ താരം ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ ഒമ്പതാം ഫ്രാഞ്ചൈസി ചേര്‍ക്കാനുള്ള പദ്ധതികള്‍ ബിസിസിഐ ഒരുക്കുന്നുവെന്നാണ് സൂചനകള്‍. ഒരു ടീമിനെക്കൂടെ ചേര്‍ത്ത് 14-ാം സീസണില്‍ ഒമ്പത് ടീമുകളെ അണിനിരത്താനാണ് നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ ആകെ ടീമുകളുടെ എണ്ണം 10 ആക്കി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading

Latest News