Connect with us
Malayali Express

Malayali Express

ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

LATEST NEWS

ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

Published

on

ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപമുള്ള മോണിറ്ററിംഗ് ടവറിലാണ് ആക്രമണമുണ്ടായത്. സ്​​റ്റേറ്റ്​ സ്​പോണ്‍സേര്‍ഡ്​ ട്രൈബല്‍ ഫോഴ്സിലെ അഞ്ച് അംഗങ്ങളും ആക്രമണത്തെ ചെറുക്കാനെത്തിയ ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്.

ആയുധധാരികളായ 4 പേര്‍ വാഹനത്തില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ഗ്രനേഡും യാന്ത്രിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസവും സേനയ്ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖി സൈന്യം പറഞ്ഞു.

Continue Reading

Latest News