Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പുറത്ത്

LATEST NEWS

ഐ.പി.എല്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പുറത്ത്

Published

on

സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിനു തോറ്റ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഐ.പി.എല്‍. ക്രിക്കറ്റില്‍നിന്നു പുറത്തായി. എിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിന് അവസാന ഓവറില്‍ വേണ്ടിയിരുന്നത് ഒന്‍പത് റണ്‍.
നവനീത് സെയ്നി എറിഞ്ഞ ഓവറില്‍ കെയ്ന്‍ വില്യംസണ്‍ (44 പന്തില്‍ പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 50), ജാസണ്‍ ഹോള്‍ഡര്‍ (20 പന്തില്‍ 24) എന്നിവര്‍ സമ്മര്‍ദത്തില്‍പ്പെടാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.
ഓപ്പണര്‍ ശ്രീവത്സ് ഗോസ്വാമി റണ്ണെടുക്കും മുമ്പ് പുറത്തായെങ്കിലും കെയ്ന്‍ വില്യംസണ്‍, ഹോള്‍ഡര്‍, മനീഷ് പാണ്ഡെ (21 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 24) എന്നിവരുടെ മികവാണു സണ്‍റൈസേഴ്സിനു തുണയായത്. നായകന്‍ ഡേവിഡ് വാര്‍ണര്‍ (17 പന്തില്‍ 17), പ്രിയം ഗാര്‍ഗ് (ഏഴ്) എന്നിവരെ പുറത്താക്കാന്‍ ബാംഗ്ലൂരിനായി.
അര്‍ധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എ.ബി. ഡിവിലിയേഴ്സും (43 പന്തില്‍ അഞ്ച് ഫോറുകളടക്കം 56) ആരണ്‍ ഫിഞ്ചും (30 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 32) നടത്തിയ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ റോയല്‍ ചലഞ്ചേഴ്സ് നൂറില്‍ എത്തില്ലായിരുന്നു. നാല് ഓവറില്‍ 25 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജാസണ്‍ ഹോള്‍ഡറാണു റോയല്‍ ചലഞ്ചേഴ്സിനെ തകര്‍ത്തത്. തങ്കവേലു നടരാജന്‍ രണ്ട് വിക്കറ്റും ഷഹബാസ് നദീം ഒരു വിക്കറ്റുമെടുത്തു. നായകന്‍ വിരാട് കോഹ്ലിയും മലയാളി താരം ദേവദത്ത് പടിക്കലും ചേര്‍ന്ന ഓപ്പണിങ് സഖ്യത്തിനു തിളങ്ങാനായില്ല. ഏഴ് പന്തില്‍ ആറ് റണ്ണെടുത്ത കോഹ്ലിയാണ് ആദ്യം മടങ്ങിയത്. ഹോള്‍ഡറിന്റെ ഓഫ് സ്റ്റമ്പിനു പുറത്തേക്കു പോയ പന്തിനു ബാറ്റ് വച്ച കോഹ്ലിയെ വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമി പിടികൂടി. ആറ് പന്തില്‍ ഒരു റണ്ണെടുത്ത പടിക്കലിനെ ഹോള്‍ഡറിന്റെ പന്തില്‍ പ്രിയം ഗാര്‍ഗ് പിടിച്ചു. ഓപ്പണര്‍മാര്‍ പവലിയനില്‍ തിരിച്ചെത്തിയപ്പോള്‍ സ്‌കോര്‍ 15 ലായിരുന്നു. മൂന്നാമനായി ഇറങ്ങിയ ഡിവിലിയേഴ്സും ഫിഞ്ചും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. വിക്കറ്റ് കളയാതെ റണ്ണെടുക്കാന്‍ നോക്കിയതോടെ അവരുടെ സ്‌കോറിങ് റേറ്റ് ദുര്‍ബലമായി. 11-ാം ഓവറില്‍ ഫിഞ്ച് മടങ്ങുമ്പോള്‍ ടീം 56 ലെത്തിയതേയുണ്ടായിരുന്നുള്ളു. ഫിഞ്ചിനെ നദീമിന്റെ പന്തില്‍ അബ്ദുള്‍ സമദ് പിടികൂടി. പിന്നാലെ വന്ന മൊയീന്‍ അലി നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായി.
നദീമിന്റെ പന്തില്‍ ഇല്ലാത്ത റണ്ണിനോടിയ മോയീനെ റാഷിദ് ഖാന്‍ നേരിട്ടുള്ള ഏറില്‍ പുറത്താക്കി. ശിവം ദുബെ (അഞ്ച്) നടരാജന്റെ പന്തില്‍ സമദിന് ക്യാച്ച് നല്‍കി. 18-ാം ഓവറില്‍ ഡിവിലിയേഴ്സും മടങ്ങിയതോടെ ബാംഗ്ലൂരിന്റെ കൂറ്റന്‍ സ്‌കോറിനുള്ള പ്രതീക്ഷ അസ്ഥാനത്തായി. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റിട്ടും പ്ലേ ഓഫിലെത്തിയ ടീമാണു ബാംഗ്ലൂര്‍.

Continue Reading

Latest News